പി.എം.എഫ് രക്ത ദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

റിയാദ്: കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ശുമേസി കിംഗ് സൗദ് ആശുപത്രിയുമായി സഹകരിച്ച് കൊണ്ട് നടത്തിയ രക്ത ദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

‘മറ്റൊരാളുടെ ഹൃദയത്തുടിപ്പിന്ന് കാരണക്കാരനാവാം’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ക്യാമ്പിൽ റിയാദിലെ പാകിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അറുപതോളമാളുകൾ രക്തം ദാനം ചെയ്തു.
രാവിലെ ഒൻപത് മണിക്ക് ശുമേസി ജനറൽ ഹോസ്പ്പിറ്റലിൽ ആരംഭിച്ച ക്യാമ്പിൻ്റെ ഔപചാരിക ഉദ്ഘാടനം പി.എം.എഫ് റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് സലീം വാലില്ലാപ്പുഴയുടെ അദ്ധ്യക്ഷതയിൽ
ബ്ലഡ് ഡോണേഴ്സ് കേരള – സൗദി ഘടകം പ്രസിഡൻ്റ് ഗഫൂർ കൊയിലാണ്ടി നിർവ്വഹിച്ചു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കോട്ടൂക്കാട്, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, പി.എം.എഫ് അംഗങ്ങളായ ബിനു.കെ.തോമസ്, പ്രഡിൽ അലക്സ്, ബഷീർ സാപ്റ്റ്കൊ, സുരേഷ് ശങ്കർ, മുജീബ് കായംകുളം, ജലീൽ ആലപ്പുഴ, ശ്യാം വിളക്കുപാറ, സഫീർ അലി, നാസർ പൂവാർ, അസ്‌ലംപാലത്ത് തുടങ്ങിയവർ സംസാരിച്ചു.
പി. എം.എഫ് ജനറൽ സെക്രട്ടറി റസൽ മഠത്തിപ്പറമ്പിൽ സ്വാഗതവും നാഷണൽ കമ്മറ്റി ട്രഷറർ ജോൺസൺ നന്ദിയും പറഞ്ഞു.

ക്യാമ്പിന്ന് പി.എം.എഫ് റിയാദ് സെൻട്രൽ കമ്മറ്റി ജീവകാരുണ്യ കൺവീനർ ശരീഖ് തൈക്കണ്ടി, വൈസ് പ്രസിഡൻ്റ് യാസിർ അലി, നിർവ്വാഹക സമിതി അംഗങ്ങളായ സുരേന്ദ്രബാബു, റിയാസ് വണ്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി. പി.എം.എഫ് ദേശീയ കമ്മറ്റി സെക്രട്ടറി ഷിബു ഉസ്മാൻ, ഷാജഹാൻ ചാവക്കാട്, ദമ്മാം കമ്മറ്റി കോർഡിനേറ്റർ ബിജു ദേവസ്യ, ജിദ്ദ കമ്മറ്റി കോർഡിനേറ്റർ ജിബിൻ സമദ് കൊച്ചിൻ, സിയാദ് വർക്കല, കെ.ബി.ഷാജി കൊച്ചിൻ, ബിനോയ്, ധനഞ്ജയകുമാർ തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ക്യാമ്പ് പുരോഗമിക്കുന്നതിനിടയിൽ ഒരു സ്വദേശി യുവാവിന്ന് ശസ്ത്രക്രിയക്കായി 8 യൂണിറ്റ് രക്തം അത്യാവശ്യമായി വരികയും പി.എം.എഫ് പ്രവർത്തകരുടെ അവസരോചിതമായ ഇടപെടലിൽ അവർക്ക് ആവശ്യമായ രക്തം നൽകുവാനും കഴിഞ്ഞു. രക്തം സ്വീകരിച്ച സൗദി പൗരൻ്റ കുടുംബം അവരുടെ നന്ദിയും കടപ്പാടും അംഗങ്ങളെ നേരിട്ടറിയിക്കുകയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ പ്രശംസനകൾക്കധീതമാണെന്നും പറഞ്ഞു.

spot_img

Related Articles

Latest news