ഡൽഹി:ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ രാഷ്ട്രപതിയുടെ വിജ്ഞാപനം സുപ്രീംകോടതി ശരിവെച്ചു. ഭരണഘടനയുടെ 370-ാം അനുച്ഛേദം താല്ക്കാലികമായിരുന്നുവെന്നും, മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേന്ദ്ര നടപടിക്കെതിരെ സമര്‍പ്പിച്ച ഹരജികളില്‍ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്.
രാഷ്ട്രപതി ഭരണം ഏര്‍പെടുത്തിയതില്‍ ഇടപെടുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്നും നിരീക്ഷണം. ജമ്മു കശ്മീരിന് പരമാധികാരം ഉണ്ടായിരുന്നില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കണമെന്നും 2024 സെപ്തംബറിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.
2019 ആഗസ്റ്റില്‍ കേന്ദ്ര സര്‍ക്കാര്‍ 370ാം വകുപ്പിലെ നിബന്ധനകള്‍ റദ്ദാക്കിയതിനും ജമ്മുകശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിനുമെതിരെ സുപ്രിംകോടതിയില്‍ നല്‍കിയ ഹരജികളിലാണ് വിധി.