റിയാദ്: കോഴിക്കോട് ജില്ലയിൽ നിന്നും ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികൾക്ക് കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി കമ്മിറ്റി സ്വീകരണം നൽകി. ബത്ഹ ലുഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ഉൽഘാടനം ചെയ്തു. ഒ.ഐ.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഹർഷാദ് എം.ടി അധ്യക്ഷനായി.ഷഫാദ് അത്തോളി,ഷിഹാബ് കൈതപ്പൊയിൽ, മജു സിവിൽ സ്റ്റേഷൻ, മുഹമ്മദ് ഇഖ്ബാൽ, ഷിബി ചാക്കോ കോടഞ്ചേരി, ജംഷീർ ചെറുവണ്ണൂർ,അജ്മൽ പുതിയങ്ങാടി, മുജീബ് റഹിമാൻ കൂടരഞ്ഞി,സാദിഖ് വലിയപറമ്പ്, എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.
തുടർന്ന് സെൻട്രൽ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികളെ ചടങ്ങിൽ ഷാൾ അണീയിച്ച് ആദരിച്ചു. വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്നിന് റഷീദ് കൊളത്തറയും, ജോ:ട്രഷറർ അബ്ദുൽ കരീം കൊടുവള്ളിയെ മോഹൻദാസ് വടകരയും, മീഡിയ കൺവീനർ അശ്റഫ് മേച്ചേരിക്ക് അസ്ക്കർ മുല്ലവീട്ടിലും, നിർവാഹക സമിതി അംഗം നാസർ മാവൂരിനെ നയീം കുറ്റ്യാടിയും ആദരിച്ചു.
അബ്ദുൽ അസീസ് ടി.പി,സത്താർ കാവിൽ, അബ്ദുൽ കരീം മാവുർ, അബ്ദുൽ ഗഫൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഒമർ ഷരീഫ് ബേപ്പൂർ സ്വാഗതവും,അബ്ദു റിഫായി സ്രാങ്കിന്റകത്ത് നന്ദിയും പറഞ്ഞു.