സ്മാർട്ട് ഫോൺ രംഗത്തെ തകർച്ച മുൻ നിർത്തി ഹുവായ് ഫോൺ നിർമ്മാതാക്കൾ മറ്റു മേഖലയിലേക്ക്. കൽക്കരി ഖനനം, പന്നി വളർത്തൽ തുടങ്ങിയവയാണ് പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനുള്ള മാർഗമായി കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത് .
കഴിഞ്ഞ വര്ഷം മാത്രം 40 ശതമാനം ഇടിവാണ് ഹുവായ് ബ്രാൻഡ് വിൽപ്പനയിൽ ഉണ്ടായതാണ്. പ്രധാനമായും 5 G ടെക്നോളജി കരസ്ഥമാക്കാൻ കഴിയാത്തതാണ് കാരണമായി കണക്കാക്കുന്നത്. സുരക്ഷാ കാരണം പറഞ്ഞു ട്രംപ് ഭരണകൂടം ഹുവായ്ക്ക് 5G സാങ്കേതിക വിദ്യ നിഷേധിച്ചിരുന്നു. കൂടാതെ പ്ലേയ് സ്റ്റോറിൽ പുതിയ അപ്ഡേറ്റുകളും അനുവദിച്ചിരുന്നില്ല.
പന്നി വളർത്തലിൽ ലോകത്തിന്റെ പകുതിയും ചൈനയിലാണ് വളർത്തുന്നത്. കൂടാതെ പന്നിമാംസം ഉപയോഗത്തിലും ലോകത്തു മുൻപന്തിയിൽ തന്നെയാണ് ചൈന. ഈ സാഹചര്യമാണ് ഹുവായ് അനുകൂല ഘടകമായി കണക്കാക്കുന്നത് .