സംസ്ഥാനത്ത് സിമന്റ് വില ഇടിയുന്നു; ഒരു മാസത്തിനിടെ 430ൽ നിന്നും 340ൽ എത്തി

കോഴിക്കോട്: നിർമ്മാണത്തിന് പൂർണവിരാമം വന്ന കോവിഡ് കാലത്തെ അതേ നിലയിലേക്ക് എത്തി സിമന്റ് വില. ഒരുമാസം മുമ്പ് ചാക്കിന് 430 ആയിരുന്നു, ഇപ്പോൾ 340. ഒന്നാം നിര സിമന്റിന്റെ മൊത്ത വിതരണ വിലയാണിത്. ചില്ലറ വിൽപ്പന വിപണിയിൽ അഞ്ച് മുതൽ പത്ത് വരെ കൂടും. രണ്ട് വർഷത്തിനിടെ വില ചാക്കിന് 460-ന് മുകളിൽ എത്തിയിരുന്നു.

പുതിയ കമ്പനികളുടെ വരവും അമിതമായ ഉത്പാദനവുമാണ് വിലയിടിവിന് കാരണമായത്. അധിക കാലം സൂക്ഷിച്ച് വെക്കാനാകില്ല എന്നതിനാൽ ആനുകൂല്യം പരമാവധി നൽകി ഉത്പന്നം വിറ്റഴിക്കുകയാണ് നിർമാതാക്കൾ. എന്നാൽ ചില്ലറ വിൽപ്പനക്കാർ വില 400-ന് മുകളിൽ കാണിച്ചാണ് വിൽക്കുന്നത്. അധികമായി നൽകുന്ന ഇളവ് തുക കമ്പനി രണ്ട് മാസം കഴിഞ്ഞ് അനുവദിക്കുകയാണ് പതിവ്.

തുക തിരിച്ചുകിട്ടാൻ അത്രയും കാത്തിരിക്കാൻ പറ്റാത്ത ചെറുകിട വ്യപാരികൾക്കിത് പ്രശ്നമാവുന്നുണ്ട്. 25 ചാക്കിൽ കൂടുതൽ ആവശ്യപ്പെടുന്ന ഉപഭോക്താക്കൾക്ക് കമ്പനി നേരിട്ട് സിമന്റ് എത്തിച്ച് കൊടുക്കുന്നുമുണ്ട്. ഇത് ചെറുകിട വ്യാപാരികളെ ബാധിച്ചു തുടങ്ങി. മാർച്ച് വരെ വില ഇനിയും കുറയുമെന്ന സൂചനയാണ് കമ്പനികൾ നൽകുന്നത്.

spot_img

Related Articles

Latest news