ഇടത്തു നിന്നും -1.റാഫി കൊയിലാണ്ടി (ചീഫ് ഓർഗനൈസർ), 2. ഷാജു കെ.സി (അഡ്‌മിൻ) 3. ഫൈസൽ പൂനൂർ (ഫിനാൻസ്), 4. റിജോഷ് കടലുണ്ടി (പ്രോഗ്രാം), 5. മുഹമ്മദ് ഷാഹിൻ (ടെക്നോളജി), 6 . ഫാസിൽ വേങ്ങാട്ട് (ഫാമിലി), 7. റംഷിദ്. പി.കെ (ചിൽഡ്രൻ & എജ്യുഫൺ), 8. റാഷിദ് ദയ (വെൽഫെയർ) 9. അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ (ബിസിനസ്),10. സഫറുള്ള സി. ടി. (മീഡിയ), 11. മിർഷാദ് ബക്കർ (ഫൗണ്ടർ ഒബ്‌സർവർ)
റിയാദ്:റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മയായ ‘കോഴിക്കോടൻസി’ന് പുതിയ നേതൃത്വം. ചീഫ് ഓർഗനൈസറായി റാഫി കൊയിലാണ്ടിയെയും അഡ്‌മിൻ ലീഡായി ഷാജു കെ.സിയെയും ഫിനാൻസ് ലീഡായി ഫൈസൽ പൂനൂരിനെയും തെരഞ്ഞെടുത്തു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ കോഴിക്കോടൻസ് ഫൗണ്ടർ മെമ്പർ അക്ബർ വേങ്ങാട്ട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഫൗണ്ടർ ഒബ്‌സർവർ മിർഷാദ് ബക്കർ അധ്യക്ഷനായിരുന്നു.
മറ്റു ലീഡുമാരായി ഫാസിൽ വേങ്ങാട്ട് (ഫാമിലി), റിജോഷ് കടലുണ്ടി (പ്രോഗ്രാം), റംഷിദ്. പി.കെ (ചിൽഡ്രൻ & എജ്യുഫൺ), അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ (ബിസിനസ്), റാഷിദ് ദയ (വെൽഫെയർ), മുഹമ്മദ് ഷാഹിൻ (ടെക്നോളജി), സഫറുള്ള കൊടിയത്തൂർ (മീഡിയ), മിർഷാദ് ബക്കർ (ഫൗണ്ടർ ഒബ്‌സർവർ) എന്നിവരെയും തെരഞ്ഞെടുത്തു. മുൻ ചീഫ് ഓർഗനൈസർ മുജീബ് മൂത്താട്ട് പ്രവർത്തന റിപ്പോർട്ടും ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
കോഴിക്കോടൻസ് മുഹബ്ബത്ത് നൈറ്റിനോടനുബന്ധിച്ച്, നിർധന രോഗികൾക്കായി പ്രഖ്യാപിച്ച ഡയാലിസിസ് മെഷീനുകളുടെ വിതരണകണക്ക് മുൻ ചീഫ് ഓർഗനൈസർ സഹീർ മുഹ്‌യുദ്ധീൻ അവതരിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുമായും വ്യക്തികളുമായും സഹകരിച്ച് ഇരുപത്തിയൊമ്പത് ലക്ഷം രൂപയോളം സമാഹരിച്ച് കോഴിക്കോട് ജില്ലയിലെ രണ്ട് ആശുപത്രികൾക്കും രണ്ട് ഡയാലിസിസ് സെന്ററുകൾക്കുമാണ് നാല് മെഷീനുകൾ കൈമാറിയത്. കൂടാതെ മറ്റൊരു സെന്ററിന് ഒരു ലക്ഷം രൂപ ധനസഹായവും നൽകി
പരിപാടിയിൽ മുനീബ് പാഴൂർ, ഹർഷദ് ഫറോക്ക്, അബ്ദുൽ ലത്തീഫ് ഓമശ്ശേരി, യതി മുഹമ്മദ്, ഉമ്മർ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, ഹർഷാദ് എം. ടി, ഷമീം മുക്കം, അഡ്വക്കറ്റ് അബ്ദുൽ ജലീൽ, ലത്തീഫ് തെച്ചി, അൽത്താഫ് കോഴിക്കോട്, കബീർ നല്ലളം, സിദ്ദീഖ് പാലക്കൽ, അൻസാർ കൊടുവള്ളി, മഷ്ഹൂദ് ചേന്നമംഗലൂർ, ഷാഹിർ സിറ്റി ഫ്ലവർ, നവാസ് ഓപ്പീസ്, ഹാരിസ് വാവാട് എന്നിവരും ഭാരവാഹികളും സംസാരിച്ചു. ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി ഭാവി പരിപാടികൾ വിശദീകരിക്കുകയും നന്ദി പറയുകയും ചെയ്തു.