ആദായ നികുതി പരിധിയില്‍ മാറ്റംവരുത്താതെ കേന്ദ്രബജറ്റ്; നിലവിലെ നിരക്കുകള്‍ തുടരും; ജനപ്രിയ പ്രഖ്യാപനങ്ങളൊന്നുമില്ല.

ന്യൂഡല്‍ഹി: ബജറ്റിന് മുന്നോടിയായി എല്ലകാലത്തും ചര്‍ച്ചചെയ്യുന്ന വിഷയമാണ് ആദായ നികുതി പരിധി ഉയര്‍ത്തല്‍. എന്നാല്‍ ആറാമത്തെ ബജറ്റില്‍ നികുതി സ്ലാബുകളില്‍ മാറ്റം ഇല്ലാതെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.നിലവിലെ നിരക്കുകള്‍ തുടരും. കയറ്റുമതി തീരുവ ഉള്‍പ്പെടെ പ്രത്യക്ഷവും പരോക്ഷവുമായ നികുതികള്‍ക്ക് ഒരേ നികുതി നിരക്കുകള്‍ നിലനിർത്താൻ ആണ് ധനമന്ത്രി നിർദേശിച്ചിരിക്കുന്നത്.

2023-24 ലെ നിലവിലെ ആദായനികുതി സ്ലാബുകള്‍
പുതിയ രീതിയ്ക്ക് കീഴിലുള്ള നിലവിലെ ആദായനികുതി സ്ലാബ് ഘടന

സ്ലാബ് ഘടന:

0%: 3 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല
5%: 3 ലക്ഷം മുതല്‍ 6 ലക്ഷം വരെ
10%: 6 ലക്ഷം മുതല്‍ 9 ലക്ഷം വരെ
15%: 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ
20%: 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ
30%: 15 ലക്ഷത്തിന് മുകളില്‍ രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചു. ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാർത്ഥ്യമാക്കും, ‘ഒരു കോടി വീടുകളില്‍ സോളാർ പദ്ധതികളും നടപ്പാക്കും ,വ്യോമഗതാഗത മേഖലയും വിപുലീകരിക്കും, വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും, കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്നും വ്യക്തമാക്കി. ഇടക്കാല ബജറ്റ് അവതരണം ഒരുമണിക്കൂർ കൊണ്ടാണ് ധനമന്ത്രി അവസാനിപ്പിച്ചത്.

രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ഇന്ത്യൻ സമ്പത്ത് രംഗം കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. എല്ലാവർക്കും ഒപ്പം, എല്ലാവർക്കും വികസനം എന്നത് സർക്കാരിൻ്റെ വിജയമന്ത്രമായിരിക്കുന്നു. മികച്ച ജനപിന്തുണയോടെ ഈ സർക്കാരിൻ്റെ വികസന പദ്ധതികള്‍ തുടരും. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷൻ നല്‍കി ദാരിദ്ര്യ നിർമ്മാർജനം യാഥാർത്ഥ്യമാക്കിയെന്നും രാജ്യത്ത് തൊഴില്‍ സാധ്യതകള്‍ വർധിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

അടുത്ത അഞ്ച് വർഷം വികസന മുന്നേറ്റത്തിന്റേതാണ്. ആകാശം മാത്രമാണ് വികസനത്തിന് മുന്നിലെ പരിമിതി. അടുത്ത തലമുറ വികസന പദ്ധതികളിലേക്ക് സർക്കാർ കടന്നു കഴിഞ്ഞു. കൊവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയിലും പ്രധാനമന്ത്രി ആവാസ യോജനയിലൂടെ 3 കോടി വീടുകള്‍ യാഥാർത്യമാക്കാനായെന്നും മന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു.

spot_img

Related Articles

Latest news