മുക്കം: കാലാവസ്ഥാ വ്യതിയാനത്തിനുള്ള കാരണങ്ങൾ, ബഹിരാകാശത്തെ കൗതുകങ്ങൾ, ഒരു ബഹിരാകാശ പഠിതാവാകാൻ വേണ്ട യോഗ്യതകൾ, ബഹിരാകാശ പേടകങ്ങളുടെ പ്രത്യേകതകൾ തുടങ്ങി അനവധി സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തി ‘സ്പെക്ട്രം’ സയൻസ് ഫെയർ സമാപിച്ചു. കാരശ്ശേരി എച്ച്.എൻ.സി. കെ എം എ യു പി സ്കൂൾ സയൻസ്, ഗണിത, സോഷ്യൽ ക്ലബുകളുടെ സംയുക്താഭിമുഖ്യത്തിലാണ് സയൻസ് ഫെയർ സംഘടിപ്പിച്ചത്.
ഐ.എസ്.ആർ.ഒ മുൻ റിസർച്ച് ഫെല്ലോ ഡോ.എം.മുഹ്സിൻ കുട്ടികളുമായി സംവദിച്ചു.
ബഹിരാകാശ വിസ്മയങ്ങളെക്കുറിച്ചും ബഹിരാകാശത്തെ ഇന്ത്യയുടെ സാന്നിദ്യത്തെക്കുറിച്ചും വരുംകാലത്തെ അനന്തസാധ്യതകളെക്കുറിച്ചുമുളള അദ്ദേഹത്തിന്റെ വിവരണം കുട്ടികൾക്ക് ആവേശം പകർന്നു. ശാസ്ത്ര പഠനത്തിന് താൽപര്യം ജനിപ്പിക്കുന്ന രീതിയിലുള്ള മാതൃകകൾ പ്രദർശിപ്പിച്ചു.
ഒരു മാസക്കാലം നീണ്ടു നിന്ന സയൻസ് ഫെയറിനോടനുബന്ധിച്ച്
സയൻസ് കിറ്റ് നിർമാണം, സയൻസ് ക്വിസ്, എക്സിബിഷൻ, ലഘു പരീക്ഷണങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു.
ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ടി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. സർബിന, റാഷിദ പി , റിഷിന. എം.കെ, അർച്ചന .കെ, അബ്ദുൽ അസീസ് .കെ.സി സംസാരിച്ചു