ഒഐസിസി തൃശൂർ ജില്ല ഗ്രീറ്റ് & മീറ്റ് ’24 കുടുംബസംഗമം നടത്തി.

റിയാദ്: തൃശൂർ ജില്ല ഒ.ഐ.സി.സി റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ ഗ്രീറ്റ് & മീറ്റ് ’24 എന്നപേരിൽ കുടുംബസംഗമം നടത്തി. ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് നാസർ വലപ്പാട് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുള്ള വല്ലാഞ്ചിറ യോഗം ഉദ്ഘാടനം ചെയ്തു.

ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിതിയും, കുടുംബങ്ങളിൽ കുട്ടികൾക്ക് രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ധേഹം ഓർമിപ്പിച്ചു.
മുൻ ജില്ലാ പ്രസിഡണ്ട് സുരേഷ് ശങ്കർ, ജില്ലാ രക്ഷാധികാരി രാജു തൃശൂർ, ജില്ലയിലെ സീനിയർ അംഗം യഹ്‌യ കൊടുങ്ങല്ലൂർ എന്നിവർ കുടുംബസംഗമത്തിന് ആശംസകൾ അറിയിച്ചു.

ഒഐസിസി മെമ്പർമാരുടെയും കുടുംബാംഗങ്ങളുടെയും നിറസാന്നിധ്യം കൊണ്ടും, കുട്ടികളുടെ ക്വിസ് മത്സരം, മികവുറ്റ കലാപരിപാടികൾ എന്നിവ കൊണ്ടും കുടുംബ സംഗമം വ്യത്യസ്ഥത പുലർത്തി.

ഉപരി പഠനത്തിനായി നാട്ടിലേക്ക് പോകുന്ന മെമ്പർ ലെന ലോറൻസിന് ഉപഹാരം നൽകി ആദരിച്ചു. കൂടാതെ റിപ്പബ്ലിക് ദിനത്തിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രസംഗം മത്സരത്തിൽ ഒന്നും മൂന്നും സ്ഥാനങ്ങൾ നേടിയ ജില്ലയിലെ കുട്ടികളായ സിയോണൽ മാത്യൂ അനാമിക സുരേഷ് എന്നിവരെ കുടുംബ സംഗമത്തിൽ ആദരിച്ചു.

ജമാൽ അറക്കൽ, ജയൻ കൊടുങ്ങല്ലൂർ, ജോയ് ജോസഫ്, അൻസായി ഷൗക്കത്ത്, സെയ്ഫ് റഹ്മാൻ, ഗഫൂർ ചെന്ത്രാപ്പിന്നി, ബാബു കൊടുങ്ങല്ലൂർ, മജീദ് മതിലകം, സോണി പാറക്കൽ, രാജേഷ് ഉണ്ണിയാട്ടിൽ, ഇബ്രാഹിം ചേലക്കര എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജമാൽ അറക്കൽ അവതാരകൻ ആയിരുന്ന പ്രോഗ്രാമിൽ, കുട്ടികളുടെ ക്വിസ് മത്സരം സൈന നാസർ നിയന്ത്രിച്ചു. ചടങ്ങിൽ മാത്യു സിറിയക് സ്വാഗതവും തൽഹത്ത് ഹനീഫ നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news