പി.വി അൻവറിന്‍റെ പാര്‍ക്കിന് ലൈസൻസ് നല്‍കി പഞ്ചായത്ത്; നടപടി ഹൈക്കോടതി കേസ് ഇന്ന് പരിഗണിക്കാനിരിക്കെ.

കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലെ പാര്‍ക്കിന് ലൈസന്‍സ് പുതുക്കി നല്‍കി. ഏഴു ലക്ഷം രൂപ ലൈസൻസ് ഫീ ഈടാക്കി കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസൻസ് അനുവദിച്ചത്.റവന്യു റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് നടപടി. ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കോടതി ചോദിച്ചിരുന്നു.

പി.വി.അൻവർ എംഎല്‍എയുടെ കക്കാടംപൊയിലിലെ കുട്ടികളുടെ പാർക്ക് ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്നു കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ലൈസൻസില്ലാതെ എങ്ങനെയാണു പാർക്ക് പ്രവർത്തിക്കുന്നതെന്നും വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി സർക്കാരിനു നിർദേശം നല്‍കുകയും ചെയ്തു.പാർക്ക് ലൈസൻസിന് അപേക്ഷ നല്‍കിയിരുന്നെന്നും എന്നാല്‍ അനുബന്ധ രേഖകളില്‍ പിഴവുകളുണ്ടായിരുന്നെന്നും പഞ്ചായത്ത് അറിയിച്ചു.പാർക്ക് പഞ്ചായത്തിന്റെ ലൈസൻസില്ലാതെയാണു പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിനോടു വിശദീകരണം തേടിയത്.

ഉരുള്‍പൊട്ടലിനെ തുടർന്ന് അടച്ച പിവിആർ നേച്ചർ പാർക്ക് പഠനം നടത്താതെ തുറക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും പാർക്കിലെ അനധികൃത നിർമാണങ്ങള്‍ പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ട് കേരള നദീസംരക്ഷണ സമിതി മുൻ ജനറല്‍ സെക്രട്ടറി ടി.വി. രാജൻ നല്‍കിയ ഹർജിയാണു പരിഗണിക്കുന്നത്. സുരക്ഷാപരിശോധന നടത്തിയിട്ടില്ലെന്നും ലൈസൻസില്ലെന്നുമുള്ള വിവരാവകാശ രേഖയാണ് ഹർജിക്കാരൻ കോടതിയില്‍ ഹാജരാക്കിയത്.

spot_img

Related Articles

Latest news