പത്താം ക്ലാ​സു​​കാ​രി​യു​ടെ വ​യ​റ്റി​ൽ​ ര​ണ്ടു കി​ലോ ഭാ​ര​മു​ള്ള ഭീ​മ​ൻ മു​ടി​ക്കെ​ട്ട്

കോ​ഴി​ക്കോ​ട്: പ​ത്താം ക്ലാ​സു​കാ​രി​യു​ടെ വ​യ​റ്റി​ൽ​നി​ന്ന് ര​ണ്ടു കി​ലോ ഭാ​ര​മു​ള്ള ഭീ​മ​ൻ മു​ടി​ക്കെ​ട്ട് നീ​ക്കം ചെ​യ്തു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വെ​ച്ചാ​യി​രു​ന്നു ഈ ​അ​ത്യ​പൂ​ർ​വ ശസ്ത്ര​ക്രി​യ. വി​ള​ർ​ച്ച​യും ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള വി​മു​ഖ​ത​യു​മാ​യി ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പത്താം ക്ലാസ്സുകാരിയായ പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​ സ​ർ​ജ​റി വി​ഭാ​ഗം പ്ര​ഫ. ഡോ. ​വൈ. ഷാ​ജ​ഹാ​ന്‍റെ പ​ക്ക​ൽ എ​ത്തി​യ​ത്. സ്കാ​നി​ങ് ന​ട​ത്തി​യ​പ്പോ​ൾ​ത​ന്നെ ട്രൈ​ക്കോ ബി​സ​യ​ർ എ​ന്ന രോ​ഗാ​വ​സ്ഥ​യാ​ണെ​ന്ന് സം​ശ​യം തോ​ന്നി​യെ​ങ്കി​ലും എ​ൻ​ഡോ​സ്കോ​പ്പി​യി​ലൂ​ടെ​യാ​ണ് ഈ ​രോ​ഗം ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. അ​മി​ത ആ​കാം​ക്ഷ​യും അ​ധി​ക സ​മ്മ​ർ​ദ​വു​മു​ള്ള കു​ട്ടി​ക​ളി​ലാ​ണ് ഇ​ത് ക​ണ്ടു​വ​രു​ന്ന​ത്. പ​ല കാ​ല​ങ്ങ​ളി​ലാ​യി ക​ടി​ക്കു​ക​യും വി​ഴു​ങ്ങു​ക​യും ചെ​യ്തി​ട്ടു​ള്ള ത​ല​മു​ടി ആ​മാ​ശ​യ​ത്തി​നു​ള്ളി​ൽ കെ​ട്ടു​പി​ണ​ഞ്ഞ് ആ​ഹാ​ര അം​ശ​വു​മാ​യി ചേ​ർ​ന്ന് ഒ​രു ഭീ​മ​ൻ ട്യൂ​മ​റാ​യി മാ​റു​ക​യാ​ണ് ചെ​യ്യു​ക. ഇ​ത് ക്ര​മേ​ണ ഭ​ക്ഷ​ണ​ക്കു​റ​വി​ലേ​ക്കും വി​ള​ർ​ച്ച​യി​ലേ​ക്കും തു​ട​ർ​ന്ന് വ​ള​ർ​ച്ച മു​ര​ടി​ക്കു​ന്ന​തി​ലേ​ക്കും ന​യി​ക്കു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​തു​വ​രെ ഈ ​രോ​ഗ​ത്തെ​ക്കു​റി​ച്ച് കു​ട്ടി​ക്കോ മാ​താ​പി​താ​ക്ക​ൾ​ക്കോ ഒ​രു വി​വ​ര​വും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കു​ട്ടി​യു​ടെ ത​ല​യി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി മു​ടി കൊ​ഴി​ഞ്ഞ​തി​ന്റെ ല​ക്ഷ​ണ​മു​ണ്ട്. അ​തി​സ​ങ്കീ​ർ​ണ​മാ​യ ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ​യാ​ണ് മു​ടി പു​റ​ത്തെ​ടു​ത്ത​ത്.

മു​ടി​ക്കെ​ട്ടി​ന് ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​യി​ൽ കൂ​ടു​ത​ൽ തൂ​ക്ക​വും 30 സെ​ന്റീ​മീ​റ്റ​ർ നീ​ള​വും 15 സെ​ന്റീ​മീ​റ്റ​ർ വീ​തി​യും ഉ​ണ്ടാ​യി​രു​ന്നു. ആ​മാ​ശ​യ​ത്തി​ന്റെ അ​തേ ആ​കൃ​തി​യി​ലാ​ണ് മു​ടി​ക്കെ​ട്ട് ഉ​ണ്ടാ​യി​രു​ന്ന​ത്. ശ​സ്ത്ര​ക്രി​യ​ക്കു​ശേ​ഷം കു​ട്ടി പൂ​ർ​ണ ആ​രോ​ഗ്യ​വ​തി​യാ​യി ആ​ശു​പ​ത്രി​യി​ൽ തു​ട​രു​ന്നു. സ​ർ​ജ​റി വി​ഭാ​ഗം പ്ര​ഫ. ഡോ. ​വൈ. ഷാ​ജ​ഹാ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ശ​സ്ത്ര​ക്രി​യ​യി​ൽ ഡോ. ​വൈ​ശാ​ഖ്, ഡോ. ​ജെ​റി, ഡോ. ​ജി​തി​ൻ, ഡോ. ​അ​ഞ്ജ​ലി, അ​ന​സ്തീ​ഷ്യ വി​ഭാ​ഗം പ്ര​ഫ. ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ്, ബ്ര​ദ​ർ ജ​റോം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

spot_img

Related Articles

Latest news