മാവൂർ: മാവൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറൂപ്പ ഹെൽത്ത് സെന്റിന്റെ സഹകരണത്തോടെ ആരോഗ്യ സർവ്വേയും ബോധവൽക്കരണ ക്ലാസും നടത്തി.
സ്ത്രീ ശാക്തീകരണ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് പെൺകുട്ടികളുടെ സമ്പൂർണ ഹെൽത്ത് ചെക്കപ്പും കൗമാര ആരോഗ്യം പോഷകാഹാരം ആർത്തവ ശുചിത്വം എന്നീ വിഷയങ്ങളിൽ ബോധവൽക്കരണ ക്ലാസ്സും നടന്നു. “എംപവർ ഹെർ സ്റ്റെപ്സ് എന്ന പേരിലുള്ള പദ്ധതിയുടെ ഉദ്ഘാടനം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വാസന്തി വിജയൻ നിർവഹിച്ചു ബ്ലോക്ക് മെമ്പർ രജിത സത്യൻ അധ്യക്ഷത വഹിച്ചു. ചെറൂപ്പ ഹെൽത്ത് സെൻ്റർ അസി: സർജൻ ഡോക്ടർ ബിന്ദു ,ഹരിത വാസുദേവ് എന്നിവർ ക്യാമ്പിൽ നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട് സുരേഷ് പുതുക്കുടി പ്രിൻസിപ്പൽ മിനി എ പി ഹെഡ്മാസ്റ്റർ സുമേഷ് പി ഹെൽത്ത് സൂപ്പർവൈസർ കൃഷ്ണദാസ് പി കെ ,ഹെൽത്ത് ഇൻസ്പെക്ടർ പ്രജിത്ത് മുൻ പ്രധാന അധ്യാപിക യൂ സി ശ്രീലത എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശാക്തീകരണ കമ്മിറ്റി കൺവീനർ ലേഖ എസ് സ്വാഗതവും കൺവീനർ ബുഷ്റ പി നന്ദിയും അർപ്പിച്ചു