റിയാദ്: കോട്ടയം കടപ്ലാമറ്റം സ്വദേശി ജോസ് മാത്യൂ(53) കഴിഞ്ഞ ദിവസമാണ് റിയാദില്‍ ഹൃദയാഘാതം മൂലം മരണപ്പെട്ടത്, കഴിഞ്ഞ 20 വർഷത്തോളം പ്രവാസി യായിരുന്നു.നാട്ടിലേക്ക് എക്സിറ്റ് പോയതിനുശേഷം വീണ്ടും റിയാദിലെ ABB കമ്പനിയിൽ ജോലിക്കായി വന്നിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളു.അതിനിടയിലാണ് മരണം സംഭവിക്കുന്നത്
ഭാര്യ മിനി സൗദിയിൽ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. രണ്ടു മക്കള്‍
മകൾ പിജിക്കും മകൻ ഡിഗ്രിക്കും പഠിക്കുന്നു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമ നടപടികള്‍ പൂര്തികരിക്കുന്ന തിനും മറ്റു സഹായങ്ങള്‍ക്കും റിയാദ് ഒ ഐ ഐ സി സി തൃശ്ശൂര്‍ ജില്ലാകമ്മറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു സാമൂഹ്യ പ്രവർത്തകനും ഒഐസിസി തൃശ്ശൂര്‍ ജില്ലാ രക്ഷാധികാരിയുമായ രാജു തൃശൂർ, ജില്ലാ ജനറല്‍ സെക്രട്ടറി സോണി പാറക്കല്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് രംഗത്തുണ്ടായിരുന്നു.

