‘അശ്ലീല വീഡിയോകള്‍ കാണുന്നതായി ശ്രദ്ധയില്‍ പെട്ടെന്ന് സ്‌ത്രീകളെ വിളിച്ച്‌ ബ്ളാക്‌മെയില്‍ ചെയ്യും’; ഈ തട്ടിപ്പ് സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: സ്ത്രീകള്‍ക്ക് ജാഗ്രതാ നിർദേശവുമായി കേരള പൊലീസ്. വിദേശത്ത് നിന്ന് സ്ത്രീകളെ വാട്സ്‌ആപ്പില്‍ വിളിച്ച്‌ ബ്ലാക്മെയില്‍ ചെയ്യുന്ന സംഘങ്ങളെ സൂക്ഷിക്കണമെന്നാണ് മുന്നറിയിപ്പ്.

അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചുവെന്നും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും കേസില്‍ നിന്ന് ഒഴിവാക്കാന്‍ പണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് സ്ത്രീകളില്‍ നിന്നും പണം തട്ടുന്നത്. സൈബർ ഡിവൈഎസ്പി എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നതെന്നും പൊലീസ് അറിയിച്ചു. ഇത്തരത്തില്‍ വ്യാജകോളുകളില്‍ വിശ്വസിച്ച നിരവധി സ്ത്രീകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടായതായി പൊലീസ് അറിയിച്ചു.

പരിചയമില്ലാത്ത വിദേശ നമ്പറുകളില്‍ നിന്ന് വരുന്ന ഫോണ്‍കോളുകള്‍ എടുക്കുന്ന പ്രവണത പൂർണമായും ഒഴിവാക്കണം. ഇത്തരത്തിലുള്ള തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി അതാണെന്നും പൊലീസ് നിർദേശിച്ചു. ‘അശ്ലീല വീഡിയോകള്‍ കാണുന്നതായി വിവരം ലഭിച്ചു. പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിളിപ്പിക്കും’ എന്ന് പറയും. ഇതില്‍ ഭയപ്പെട്ട സ്ത്രീകളെ തുടർന്നുള്ള ദിവസങ്ങളില്‍ വിളിച്ച്‌ കേസില്‍ നിന്ന് ഒഴിവാക്കി തരണമെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും. ഇങ്ങനെയാണ് തട്ടിപ്പ് നടക്കുന്നതെന്നും പൊലീസ് അറിയിച്ചു.

എല്ലാതരത്തിലുള്ള തട്ടിപ്പുകളില്‍ നിന്നും പരമാവധി ജാഗ്രത പാലിക്കണം. സംശയാസ്പദമായ സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പൊലീസില്‍ വിവരം അറിയിക്കണമെന്നും നിർദേശം നല്‍കി. ഓണ്‍ലൈൻ സാമ്പത്തിക തട്ടിപ്പുണ്ടായല്‍ ഉടനെ തന്നെ 1930 എന്ന നമ്പറില്‍ റിപ്പോർട്ട് ചെയ്യണം. www cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എത്രയും വേഗത്തില്‍ റിപ്പോർ‌ട്ട് ചെയ്താല്‍ സൈബർ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് പണം തിരിച്ച്‌ ലഭിക്കാൻ സാധ്യത കൂടുതലാണെന്നും പൊലീസ് അറിയിച്ചു.

spot_img

Related Articles

Latest news