മുക്കം : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിനെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃതത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.മുക്കം ആലിൻചുവട്ടിൽ നടന്ന സമാപന യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ എന്ന സംഘടനയുടെ പിന്‍ബലത്തില്‍ വിദ്യാര്‍ത്ഥി നേതാക്കളുടെ നേതൃത്വത്തില്‍ നഗ്നനാക്കി ദിവസങ്ങളോളം ആള്‍ക്കൂട്ട വിചാരണ നടത്തി, ഭക്ഷണമോ വെള്ളമോ നല്‍കാതെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയെന്നെ സിദ്ധാര്‍ത്ഥിന്‍റെ മാതാപിതാകൾ ആരോപിക്കുമ്പോൾ, കാര്യങ്ങൾ കൂടുതൽ വ്യക്തമാകുന്ന രീതിയിലുള്ള തെളിവുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്,ക്രിമിനലുകളായ എസ്എഫ്ഐ പ്രവർത്തകർ മാത്രമല്ല ഈ കൊടും ക്രൂരതയ്ക്ക് കൂട്ടുനിന്ന ക്രിമിനലുകളായ അധ്യാപകരേയും നിയമത്തിന്റെ മുമ്പിൽ കൊണ്ട് വരുവാനും സിദ്ധാർത്ഥിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ കുടുംബത്തിന്റെ പേരാട്ടത്തിൽ പാർട്ടിയും പോഷക സംഘടനകളും ഉണ്ടാവുമെന്നും,ഇനി മറ്റൊരു സിദ്ധാർത്ഥൻ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ഒറ്റകെട്ടായി ജാഗ്രത പാലിക്കണം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ധേഹം പറഞ്ഞു.
സി.ജെ ആന്റണി,അബ്ദു കൊയങ്ങോറൻ, ഷീല നെല്ലിക്കൽ, സമാൻ ചാലൂളി, മുഹമ്മദ് കൂടരഞ്ഞി, ജുനൈദ് പാണ്ടികശാല, എംകെ മമ്മദ്,സ്മിത വിപി, ഷിബു കൂടരഞ്ഞി എന്നിവർ സംസാരിച്ചു. സലീം പാലപിടിയിൽ ലറിൻ റാഹത്ത് നിഷാദ് വീച്ചി പ്രഭാകരൻ മുക്കം ഷുഹൈബ് നിഷാദ് മുക്കം എന്നിവർ നേതൃത്വം നൽകി.