ന്യൂഡല്‍ഹി : രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കും. ഏപ്രില്‍ 19ന് ആരംഭിച്ച് ജൂണ്‍ ഒന്നിന് അവസാനിപ്പിക്കുന്ന രീതിയിലാണ് വോട്ടെടുപ്പിന്റെ തീയതികള്‍ തീരുമാനിച്ചിരിക്കുന്നത്. കേരളത്തില്‍ ഏപ്രില്‍ 26ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ്. ഒറ്റഘട്ടമായാണ് കേരളത്തിലെ 20 സീറ്റുകളിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
ആദ്യഘട്ടത്തില്‍ 21 സംസ്ഥാനങ്ങളിലെ 102 ലോക്‌സഭാ മണ്ഡലങ്ങളില്‍ ഏപ്രില്‍ 19ന് വോട്ടെടുപ്പ് നടക്കും. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 20ന് പുറത്തിറങ്ങും. മാര്‍ച്ച് 27വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 28ന് സൂക്ഷമ പരിശോധന നടക്കും. മാര്‍ച്ച് 30വരെ നോമിനേഷന്‍ പിന്‍വലിക്കാം.
കേരളം അടക്കം 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലാണ് ഏപ്രില്‍ 26ന് രണ്ടാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്.
വിജ്ഞാപനം മാര്‍ച്ച് 28ന് പുറത്തിറങ്ങും. ഏപ്രില്‍ 4വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 5ന് സൂക്ഷമ പരിശോധന നടക്കും. ഏപ്രില്‍ 8വരെ നോമിനേഷന്‍ പിന്‍വലിക്കാം.
മെയ് 7ന് നടക്കുന്ന മൂന്നാംഘട്ടത്തില്‍ 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 12ന് പുറത്തിറങ്ങും. ഏപ്രില്‍ 19വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 20ന് സൂക്ഷമ പരിശോധന നടക്കും. ഏപ്രില്‍ 22വരെ നോമിനേഷന്‍ പിന്‍വലിക്കാം.
10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളിലാണ് മെയ് 13ന് നാലാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ്. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ്.വിജ്ഞാപനം ഏപ്രില്‍ 18ന് പുറത്തിറങ്ങും. ഏപ്രില്‍ 25വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 26ന് സൂക്ഷമ പരിശോധന നടക്കും. ഏപ്രില്‍ 29വരെ നോമിനേഷന്‍ പിന്‍വലിക്കാം.
8 സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലാണ് മെയ്20ന് നടക്കുന്ന അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുക. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഏപ്രില്‍ 26ന് പുറത്തിറങ്ങും. മെയ് 3വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 4ന് സൂക്ഷമ പരിശോധന നടക്കും. 6വരെ നോമിനേഷന്‍ പിന്‍വലിക്കാം.
ആറാംഘട്ടത്തില്‍ 7 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലേക്കാണ് മത്സരം. വിജ്ഞാപനം ഏപ്രില്‍ 29ന് പുറത്തിറങ്ങും. മെയ് 6വരെ നോമിനേഷന്‍ നല്‍കാം. സൂക്ഷമ പരിശോധന 7ന് നടക്കും. പിന്‍വലിക്കാനുള്ള സമയപരിധി മെയ് 9ന് അവസാനിപ്പിക്കും. മെയ് 25നാണ് വോട്ടെടുപ്പ്.
ജൂണ്‍ നാലിന് നടക്കുന്ന അവസാനഘട്ടത്തില്‍ 8 സംസ്ഥാനങ്ങളിലെ 57 സീറ്റുകളിലാണ് പോളിങ്ങ്. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് 7ന് പുറത്തിറങ്ങും. മെയ് 14വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് നോമിനേഷന്‍ നല്‍കാം. 15ന് സൂക്ഷമ പരിശോധന നടക്കും. 17വരെ നോമിനേഷന്‍ പിന്‍വലിക്കാം.
ലോക്‌സഭയിലെ 543 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ് 46 ദിവസം കഴിഞ്ഞാണ് വോട്ടെണ്ണല്‍ നടക്കുക. കേരളത്തിലെ ഫലം അറിയാന്‍ 39 ദീവസം കാത്തിരിക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റചട്ടം നിലവില്‍ വന്നു.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചല്‍പ്രദേശ്, സിക്കിം നിയമസഭാ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. . ആന്ധ്രാ പ്രദേശ് മെയ് 13, സിക്കിം- ഏപ്രില്‍ 19, ഒറീസ- മെയ് 13, അരുണാചല്‍ പ്രദേശില്‍ ഏപ്രില്‍ 19 എന്നിങ്ങനെയാണ് വോട്ടെടുപ്പ് വോട്ടെണ്ണല്‍ ജൂണ്‍ നാലിന് നടക്കും. 26 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.