കാസർഗോഡ് : കാസർഗോഡ് ജില്ലയിലെ പൈവളിഗെ കൊമ്മൻഗളയിലെ സൗരോർജ പദ്ധതി പ്രധാനമന്ത്രി നാടിനു സമർപ്പിച്ചു . ഓൺലൈനിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ മുഖ്യ അതിഥികൾ ആയിരുന്നു .
250 ഏക്കറിൽ 50 മെഗാവാട്ട് വൈദ്യതിയാണ് ഈ പ്രൊജക്റ്റ് വഴി ലഭ്യമാകുക. 2017 ൽ മറ്റൊരു 50 മെഗാവാട്ട് സൗരോർജ പദ്ധതി അമ്പലത്തറയിൽ പ്രവർത്തിക്കുന്നുണ്ട്. നാടിൻറെ ഊർജോത്പാദനത്തിൽ ശക്തമായ മുന്നേറ്റമാണ് നടക്കുന്നതെന്ന് പ്രധാനമന്ത്രി. ഗ്രീൻ എനർജി ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും പുറമെ കേന്ദ്ര സംസ്ഥാന മന്ത്രിമാരും മറ്റു നേതാക്കളും പരിപാടിയിൽ പങ്കെടുത്തു