സൗദിയിൽ കോഴിക്കോട് ഓമശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മരണപ്പെട്ടു.

റിയാദ്: കോഴിക്കോട് ഓമശ്ശേരി-കാതിയോട് അരിമാനത്തൊടിക അബൂബക്കർ ഹാജിയുടെ മകൻ ശംസുദ്ധീൻ (43) സൗദിയിലെ ജിസാനിൽ വെച്ച് ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. റിയാദിൽ നിന്നും ബിസിനസ്സ് ആവശ്യാർത്ഥം ജിസാനിൽ പോയതായിരുന്നു.

നാട്ടിൽ സംഘടനാപരമായ കാര്യങ്ങളിലും ഏതു പൊതു പ്രവർത്തനങ്ങളിലും കാതിയോട് സ്കൂളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കാതിയോടുള്ള സാംസ്കാരിക കൂട്ടായ്മകളിലും നിറസാന്നിദ്ധ്യമായിരുന്നു ശംസുദ്ധീൻ.

ഭാര്യ:-ആയിശ കളരാന്തിരി.
മക്കൾ:-
മസിൻഅഹമ്മദ്,ഹസ്സ ഫാത്തിമ,ജസ ഫാത്തിമ,അസ് വാൻ.

മാതാവ്:-പാത്തുമ്മ ഹജ്ജുമ്മ.
സഹോദരങ്ങൾ:-
ബഷീർ ,യൂസുഫ്,സൈനുദ്ധീൻ, സുലൈമാൻ, സലീം, ഉമ്മുസൽമ.
ഖബറടക്കം ഇന്ന് (16-03-2024- ശനി) രാത്രിയോടെ ജിസാനിൽ നടക്കും.

spot_img

Related Articles

Latest news