ദോഹ: ഖത്തറിലെ കാരശ്ശേരിക്കാരുടെ കൂട്ടായ്മ വക്രയിലെ ആസ്പയർ പാർക്കിൽ ഇഫ്താർ സംഗമം നടത്തി. പരിപാടിയിൽ കുടുംബാഗങ്ങൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഇഫ്താർ സംഗമം വസീഫ് ഇകെ ഉൽഘാടനം ചെയ്തു. തസ്ലീം അലി പികെ അധ്യക്ഷനായി. ഷംസീർ പുൽപറമ്പിൽ റമദാൻ സന്ദേശം നൽകി.
സഫീർ കാരശ്ശേരി, റാഫി കെസിസി, സിനാൻ കെ,നൗഷാദ് കെസി, ഗഫാർ കെപി, ഷരീഫ് ഇകെ, ജാസിം ദാറുസ്സലാം,ഫൈജാസ് പികെ എന്നിവർ ആശംസകൾ നേർന്നു. റിഷാദ് കെസിസി സ്വാഗതവും, ഷാഹിദ് കെ നന്ദിയും പറഞ്ഞു.
അബ്ദുൽ സലാം പൊയിൽക്കര, നൗഫൽ കെസി,റമീസ് കെസിസി, നൗഫൽ കെ, ജാഫർ ചാലിൽ,റാഷിദ് കെസിസി,യാസർ പികെ പരിപാടിക്ക് നേതൃത്വം നൽകി.