റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം എടപ്പാൾ സ്വദേശി റഹൂഫ് ആണ് മരണപ്പെട്ടത്. ഡ്രൈവറായി ജോലി ചെയ്തു വന്നിരുന്ന ഇദ്ദേഹം കഴിഞ്ഞ ഒരു മാസമായി റിയാദിലെ ശുമൈസി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. സഹോദരൻ റിയാദിലുണ്ട്.