പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. രാജസ്ഥാനില്‍ നടത്തിയ വിദ്വേഷ പരാമർശത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ളവർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്.പെരുമാറ്റ ചട്ട ലംഘനം തെളിഞ്ഞാല്‍ സാധാരണ നിലക്ക് താക്കീത് നല്‍കാം, പ്രചാരണത്തില്‍ നിന്ന് വിലക്കുകയും ചെയ്യാം.
29 ന് രാവിലെ 11 മണിക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് കമ്മീഷൻ നോട്ടീസില്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസ് അടക്കം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
രാജ്യത്തിന്റെ സമ്പത്ത് കോണ്‍ഗ്രസ് മുസ്ലിംങ്ങള്ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങളും ഉള്ളടക്കം എഴുതി നല്‍കാനും തെരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.