ആദ്യ നാല് മണിക്കൂറില്‍ കേരളത്തില്‍ 24 ശതമാനം പോളിങ്, ഏറ്റവും മികച്ച പോളിങ് ആറ്റിങ്ങലിൽ, കുറവ് പൊന്നാനിയിൽ

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ കേരളത്തില്‍ 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് (26.03 ശതമാനം) രേഖപ്പെടുത്തിയത്.ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം) സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ ഏഴുമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കിയെങ്കിലും ഇത് പിന്നീട് പരിഹരിച്ചു.

രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്പോള്‍ ആരംഭിച്ചു. ഏഴോടെ വോട്ടെടുപ്പ് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍, മന്ത്രിമാരായ ജെ.ചിഞ്ചുറാണി, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ്, കൃഷ്ണന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, വീണാ ജോർജ്, പി.പ്രസാദ്, സിനിമാ താരങ്ങളായ ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, ശ്രീനിവാസൻ തുടങ്ങിയവരും ആദ്യമണിക്കൂറുകളില്‍ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്തു. 2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ്. വൈകിട്ട് ആറ് വരെ വോട്ടിങ് തുടരും. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്.

മണ്ഡലങ്ങളിലെ പോളിംഗ് നില

തിരുവനന്തപുരം-23.75%

ആറ്റിങ്ങല്‍-26.03%

കൊല്ലം-23.82%

പത്തനംതിട്ട-24.39%

മാവേലിക്കര-24.56%

ആലപ്പുഴ-25.28%

കോട്ടയം-24.25%

ഇടുക്കി-24.13%

എറണാകുളം-23.90%

ചാലക്കുടി-24.93%

തൃശൂർ-24.12%

പാലക്കാട്-25.20%

ആലത്തൂർ-23.75%

പൊന്നാനി-20.97%

മലപ്പുറം-22.44%

കോഴിക്കോട്-23.13%

വയനാട്-24.64%

വടകര-22.66%

കണ്ണൂർ-24.68%

കാസർഗോഡ്-23.74%

spot_img

Related Articles

Latest news