മുക്കം: കാരശ്ശേരി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരുവുംകുണ്ട് കുളത്തിൽ കാൽ വഴുതി വീണ കുറ്റിപ്പുറത്ത് അബ്ദുൽ മനാഫിന്റെ മകൻ ഫിസാനെയും അബ്ദുൽ ഗഫാറിന്റെ മകൻ സയാനെയും രക്ഷപ്പെടുത്തിയ ഒറുവിങ്ങൽ നഫീസ, ഇല്ലക്കണ്ടി ബഷീറിൻ്റെ മക്കളായ മുഹമ്മദ് യാസീർ, മുഹമ്മദ് സിനാൻ എന്നിവരെ കാരശ്ശേരി അൽ ഈമാൻ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.
വളരെ ആഴമുള്ള കുളത്തിൽ വീണ സയാനെ രക്ഷിക്കാൻ കുളത്തിലേക്ക് എടുത്തുചാടിയ ഫിസാനും രണ്ടുപേരും വെള്ളത്തിൽ മുങ്ങിത്താഴുന്നത് അടുത്ത വീട്ടിലെ ടെറസിൽ നിന്ന് കണ്ട വീട്ടമ്മ ഓടിവന്ന് കുളത്തിലേക്ക് എടുത്തുചാടി ഒരു കുട്ടിയെ പിടിച്ചു നിന്നെങ്കിലും മറ്റൊരു കുട്ടി അവരുടെ കാൽ പിടിക്കുന്നത് അനുഭവപ്പെട്ടു. ഈ സമയത്ത് ബഹളം വെച്ചതിനെ തുടർന്ന് അടുത്ത താമസകാരനായ ഇല്ലകണ്ടി ബഷീറിൻ്റെ ഇരട്ടക്കുട്ടികളായ മുഹമ്മദ് യാസീനും, മുഹമ്മദ് സിനാനും ഓടിവന്ന് മൂന്നു പേരെയും വെള്ളത്തിൽ നിന്ന് കരകയറ്റി വലിയൊരു ദുരന്തം ഒഴിവാക്കുകയായിരുന്നു പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുളത്തിന് കൈവരിയില്ല അഴുക്ക് നിറഞ്ഞ വെള്ളമായതിനാൽ ജനങ്ങൾ കുളിക്കാൻ ഉപയോഗിക്കാറില്ല. ജീവൻ രക്ഷപ്പെടുത്തിയവർക്ക് കാരശ്ശേരി അൽ ഈമാൻ മഹല്ല് കമ്മിറ്റി സെക്രട്ടറി പി കെ സി മുഹമ്മദ് ഉപഹാര ദാനം നടത്തി സ്വാന്തനം കമ്മിറ്റി ചെയർമാൻ കെ മുഹമ്മദ് ഹാജി കെ.പി.അബ്ദുൽ നാസിർ, വി.പി അബ്ദുറസാഖ്, എം.പി ഷമീർ, പുതിയേടത്ത് ഷഫീർ, എം.പി.മുഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.