ഷിഫാ വെൽഫെയർ അസോസിയേഷൻ റിയാദ് സെമിനാർ സംഘടിപ്പിച്ചു

റിയാദ്: ഷിഫാ വെൽഫെയർ അസോസിയേഷൻ “പ്രവാസിയും ജീവകാരുണ്യവും” എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു, ഷിഫാ ലിമോൺ റസ്റ്റോറൻറ് ആഡിറ്റോറിയത്തിൽ അജിത് കുമാർ കടയ്ക്കൽ ആമുഖ പ്രസംഗത്തോട് അബ്ദുൽ കരീം പുന്നലയുടെ അധ്യക്ഷതയിൽ സംഘടിപ്പിക്കപ്പെട്ട സെമിനാർ ജീവകാരുണ്യ പ്രവർത്തകൻ മുജീബ് കായംകുളം ഉദ്ഘാടനം ചെയ്തു തുടർന്ന് റിയാദിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗഫൂർ കൊയിലാണ്ടി സലീം അർത്തിയിൽ നാസർ കൊട്ടുകാട് സിനാൻ ബാബു തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയുണ്ടായി.പ്രവാസിയെ സംബന്ധിച്ചിടത്തോളം പ്രവാസത്തിലായാലും സ്വദേശത്തായാലും ഏത് പ്രതികൂല സാഹചര്യങ്ങളിലും അവൻറെ ശമ്പളമോ ദൈനംദിന വരുമാനമോ നോക്കാതെ മറ്റുള്ളവരുടെ ദുഃഖം കാണുമ്പോൾ ഇടപെടുകയും പറ്റുന്ന സഹായങ്ങളും അസുഖം വന്നാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തും ബ്ലഡ് കൊടുത്തും സാമ്പത്തികമായി സഹായിച്ചും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന പ്രവാസികളെയാണ് കാണാൻ സാധിക്കുക എന്ന് സെമിനാറിൽ പങ്കെടുത്തു സംസാരിച്ചവർ പറഞ്ഞു. ജനറൽ സെക്രട്ടറി ഇബ്രാഹിം പട്ടാമ്പി സ്വാഗതവും സജീഷ് സിയാംകണ്ടം നന്ദി പറയുകയും ചെയ്തു അബ്ദുൽ കരീം കൊടപ്പുറം മൊയ്തു കാസർഗോഡ്. ജോർജ് ദാനിയേൽ സാദിഖ് കുളപ്പാടം നാസർ മഞ്ചേരി റിയാസ് ആലപ്പുഴ അഷ്റഫ് കൊണ്ടോട്ടി സലീം കോട്ടപ്പുറം ഷിബു വെമ്പായം ഹരി കല്ലറ അസീസ് വാണിയമ്പലം തുടങ്ങിയവർ സെമിനാറിന് നേതൃത്വം നൽകി. മെയ് മാസം അവസാന വാരത്തോടെ ശിഫയിലെ അൽ അവാഫി ഹോസ്പിറ്റലുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് നടത്തുവാനും സംഘാടകർ തീരുമാനിച്ചു.

spot_img

Related Articles

Latest news