‘ആകാശം കടലിനോട് പറഞ്ഞത്’ കഥാസമാഹാരം കവർ പ്രകാശനം നടത്തി

യുവ എഴുത്തുകാരി ദീപ സുധീറിന്റെ ‘ആകാശം കടലിനോട് പറഞ്ഞത്’ കഥാസമാഹാരത്തിൻ്റെ കവർ പ്രകാശനം പ്രശസ്ത സിനിമാതാരം സലീം കുമാർ നിർവ്വഹിക്കുന്നു.

അരൂർ: യുവ എഴുത്തുകാരി ദീപ സുധീറിന്റെ ‘ആകാശം കടലിനോട് പറഞ്ഞത്’എന്ന കഥാസമാഹാരത്തിൻ്റെ കവർ പ്രകാശനം പ്രശസ്ത സിനിമാതാരം സലീം കുമാർ അദ്ദേഹത്തിൻ്റെ വസതിയിൽ വെച്ച് നിർവഹിച്ചു. ഒലി ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ചടങ്ങിൽ എഴുത്തുകാരിയുടെ
കുടുംബാംഗങ്ങളും സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരും സംബന്ധിച്ചു.
ഭർത്താവ് സുധീർ,മകൻ അഫിയോൺ,ജ്യേഷ്ഠസഹോദരൻ ബോസ് അമ്മാസ്, ഭാര്യ ബിന്ദു ബോസ് എന്നിവർക്ക് പുറമെ അരൂരിലെ സാംസ്ക്കാരിക പ്രവർത്തകരായ രമേശ് അരൂർ, കെകെ.അജയ്ഘോഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

spot_img

Related Articles

Latest news