കോഴിക്കോടൻസ് എഡ്യു സ്‌പോർട് ഫെസ്റ്റ്’: മാനാഞ്ചിറ ടീം ചാമ്പ്യന്മാർ

റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ വ്യത്യസ്തമായ വിജ്ഞാന-കായിക-വിനോദ മത്സര പരിപാടികളോടെ ‘എഡ്യു സ്‌പോർട് ഫെസ്റ്റ്’ സംഘടിപ്പിച്ചു. ആവേശോജ്വലമായ മത്സരങ്ങളിൽ ‘മാനാഞ്ചിറ’ ടീം ഓവറോൾ ചമ്പ്യാന്മാരായി. ‘കല്ലായി’ ടീം രണ്ടാസ്ഥാനവും ‘പാളയം’ ടീം മൂന്നാം സ്ഥാനവും നേടി. സുലൈ സആദ ഇസ്തിറാഹ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി കായികതാരങ്ങളുടെ മാർച്ച്പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ചു. ഇന്ത്യൻ സ്കൂൾ അധ്യാപിക മൈമൂന അബ്ബാസ് പതാക ഉയർത്തി. ലുഹാ മാർട്ട് – പാരഗൺ മാനേജിങ് ഡയറക്ടർ ബഷീർ മുസ്‌ലിയാരകം, വി കെ കെ അബ്ബാസ് എന്നിവർ സംസാരിച്ചു. ഫെസ്റ്റ് കൺവീനർ റംഷി സ്വാഗതവും ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.

കുട്ടികളുടെ മാനസിക-ശാരീരിക-പഠന കഴിവുകളുടെ വളർച്ചക്കായി കോഴിക്കോടൻസിനു കീഴിൽ പ്രവർത്തിച്ചുവരുന്ന ‘എഡ്യുഫൺ ക്ലബ്’ അംഗങ്ങളുടെയും രക്ഷിതാക്കളുടെയും സംഗമവും ഫെസ്റ്റിന്റെ ഭാഗമായി നടന്നു. രക്ഷിതാക്കൾക്കുവേണ്ടിയുള്ള സെഷനിൽ സഹീർ മുഹ്‌യുദ്ധീൻ ‘കുട്ടികൾക്കും രക്ഷിതാക്കൾക്കുമിടയിലെ ആരോഗ്യകരമായ ബന്ധങ്ങളുടെ പ്രാധാന്യ’ത്തെക്കുറിച്ച് ക്ലാസെടുത്തു. കുട്ടികൾക്കുവേണ്ടിയുള്ള സെഷനിൽ അബ്ദുൽ ലത്തീഫ് ഓമശ്ശേരി, നിസാം ചെറുവാടി, ഫാത്തിമ റെയ്‌ഹാൻ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ജൂറി അംഗങ്ങളായ സലീം ചാലിയം, വി കെ കെ അബ്ബാസ്, കബീർ നല്ലളം, ഫൈസൽ പാഴൂർ, ഷാജു കെ സി, മൈമൂന അബ്ബാസ്, അനിൽ മാവൂർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.
ഫെസ്റ്റിൽ പങ്കെടുക്കുന്നവർക്കായി നടത്തിയ കൂപ്പൺ മത്സരത്തിലെ സമ്മാനത്തിന് ഷഫ്‌ന ഫൈസലും മികച്ച ഈവന്റ് പേരിനുള്ള സമ്മാനത്തിന് റയീസ് കൊടുവള്ളിയും അർഹരായി.

കോഴിക്കോടൻസ് എഡ്യു സ്‌പോർട് ഫെസ്റ്റിൽ’ ചമ്പ്യാന്മാരായ മാനാഞ്ചിറ ടീമിനുള്ള ട്രോഫി ചീഫ് ഓർഗനൈർ റാഫി കൊയിലാണ്ടി സമ്മാനിക്കുന്നു.

രാത്രി നടന്ന സമാപന ചടങ്ങിൽ ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി ചമ്പ്യാന്മാർക്കുള്ള എവർറോളിങ്ങ് ട്രോഫി വിതരണം ചെയ്തു. മത്സര വിജയികൾക്കുള്ള മെഡലുകൾ ഹസൻ ഹർഷദ് ഫറോക്ക്, മുജീബ് മൂത്താട്ട്, ഫരീദ ബഷീർ, മിർഷാദ് ബക്കർ, ഷാലിമ റാഫി, ഉമ്മർ മുക്കം, സജീറ ഹർഷദ്, മുംതാസ് ഷാജു, മുഹമ്മദ് ഷഹീൻ, മുനീബ് പാഴുർ, ഹർഷദ് എം ടി, ഫാസിൽ വേങ്ങാട്ട്, രജനി അനിൽ, മോളി മുജീബ്, ആയിഷ മിർഷാദ്, സുമിത മുഹ്‌യുദ്ധീൻ, റംഷിദ്, ഷഫീഖ് കിനാലൂർ എന്നിവർ വിതരണം ചെയ്തു.റിജോഷ് കടലുണ്ടി, ഷഫീഖ് കൊടുവള്ളി, പ്രഷീദ്, സി ടി സഫറുള്ള, സിദ്ദീഖ് പാലക്കൽ, മഷ്ഹൂദ് ചേന്നമംഗല്ലൂർ, ഷാജിദലി എന്നിവർ നേതൃത്വം നൽകി.

‘കോഴിക്കോടൻസ് എഡ്യു സ്‌പോർട് ഫെസ്റ്റിൽ’ പങ്കടുത്ത മത്സരാർത്ഥികൾ

spot_img

Related Articles

Latest news