കൊടുവള്ളിയിൽ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

കൊടുവള്ളി :കൊടുവള്ളി ബി ആർ സി യിലെ റിസോഴ്സ് പേഴ്സനും കൊടുവള്ളി ജി എൽ പി സ്കൂളിലെ അധ്യാപികയുമായ ഷബീല (33) ആണ് മരിച്ചത്.

ഈ അവധിക്കാല അധ്യാപക പരിശീലനത്തിൽ രണ്ടാം ക്ലാസിലെ റിസോഴ്സ് പേഴ്സണായിരുന്നു.വീട്ടിൽ വെച്ച് ഇന്നു രാവിലെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിയില്ല.

ഇന്നലെ താമരശ്ശേരിയിൽ വെച്ച് നടന്ന പരിശീലന പരിപാടിയിലും ക്ലാസ്സ് എടുത്തിരുന്നു.ഇന്നത്തെ പരിശീലനത്തിന് പോകാൻ തയ്യാറെടുക്കുമ്പോഴാണ് കുഴഞ്ഞുവീണത്.

ഭർത്താവ്: നൗഷാദ് പി പൊയിലിൽ പി.സി.പാലം,മക്കൾ: അലി ഷാൻ,അൽവാൻ മുഹമ്മദ്.പിതാവ്: പരേതനായ കുഞ്ഞാലി ഇലത്തും കണ്ടി. മാതാവ്: സുബൈദ

മയ്യത്ത് നിസ്കാരം വൈ4:30 ഒതയോത്ത് ജുമാ മസ്‌ജിദ്
വൈ. 7 മണി
പുന്നൂർ ചെറു പാലം ജുമാഅത്ത് മസ്ജിദ് .

spot_img

Related Articles

Latest news