ഇ കെ നായനാർ പ്രവാസികളെ നെഞ്ചോട് ചേർത്തുനിർത്തിയ മുഖ്യമന്ത്രി : നവോദയ റിയാദ്

റിയാദ്: ഇന്ത്യയിലാദ്യമായി പ്രവാസികാര്യ വകുപ്പും പ്രവാസി ഇൻഷുറൻസും ഏർപ്പെടുത്തി പ്രവാസികളെ ഹൃദയത്തോട് ചേർത്തുനിർത്തി മുഖ്യമന്ത്രിയായായിരുന്നു ഇ കെ നയനാരെന്ന് നവോദയ സംഘടിപ്പിച്ച ഇ കെ നായനാർ അനുസ്മരണ യോഗം വിലയിരുത്തി. ക്ഷേമപെൻഷൻ, സാക്ഷരതാ മിഷൻ, ജനകീയാസൂത്രണം തുടങ്ങി സാധാരണ ജനതയുടെ ജീവിത നിലവാരം ഉയർത്തിയ ജനകീയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. സരസഭാഷണത്തിലൂടെ കക്ഷി രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെയാകെ പ്രിയങ്കരനായിമാറി. അനുസ്മരണയോഗം നവോദയ സ്ഥാപകാംഗം കുമ്മിൾ സുധീർ ഉദ്‌ഘാടനം ചെയ്തു. ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയഭീതിയാൽ വർഗ്ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമത്തിലാണ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബി ജെ പി നേതാക്കളെന്ന് ഉദ്‌ഘാടകൻ ചൂണ്ടി കാട്ടി. ഷൈജു ചെമ്പൂര് അനുസ്മരണപ്രഭാഷണം നടത്തി. ജാതി മത വർഗ്ഗീയതക്കെതിരായി സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ നയനാരിന്റെ ജീവിത പോരാട്ടങ്ങൾ വഴി വിളക്കാകണമെന്ന് ഷൈജു ഉണർത്തി. റിയാദ് ഷിഫായിൽ നടന്ന അനുസ്മരണ യോഗത്തിൽ അജിത്കുമാർ അധ്യക്ഷത വഹിച്ചു. നവോദയ സെക്രട്ടറി രവീന്ദ്രൻ പയ്യന്നൂർ, അനിൽ മണമ്പൂർ, റസ്സൽ, നാസ്സർ പൂവാർ, മിഥുൻ, അനി മുഹമ്മദ്, ഗോപകുമാർ എന്നിവർ സംസാരിച്ചു. മിഥുൻ വാലപ്പൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. സുരേഷ് സ്വാഗതവും അനീഷ് നന്ദിയും പറഞ്ഞു. ഷിഫ യൂണിറ്റ് സംഘടനാ ജനറൽ ബോഡിയും യോഗാനന്തരം നടന്നു.

spot_img

Related Articles

Latest news