രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനം: റിയാദ് ഒഐസിസി അനുസ്മരണ സംഗമവും പുഷ്പാർച്ചനയും നടത്തി

റിയാദ്: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജീവ് ഗാന്ധിയുടെ 33-ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സംഗമവും നടന്നു. ബത്ഹ സബർമതി ഓഫീസിൽ നടന്ന രാജീവ് ഗാന്ധി അനുസ്മരണ സംഗമത്തിൽ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി കൺവീനറുമായ സലീം കളക്കര അധ്യക്ഷത വഹിച്ചു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ രാജീവ് ഗാന്ധി രക്തസാക്ഷിത്വ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു.1987 ൽ ശ്രീലങ്കൻ മണ്ണിൽ സമാധാനമുണ്ടാക്കാൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി പറഞ്ഞുവിട്ട ഐപികെഎഫും തമിഴ്പുലികളും തമ്മിലുണ്ടായ സംഘർഷങ്ങളിൽ തുടങ്ങിയ വിരോധം. ശ്രീപെരുമ്പത്തൂരിൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ, മരണമാല്യവുമായി കാത്തുനിന്ന ധനു എന്ന എൽടിടിഇ ചാവേർ, അരയിൽ ഒളിപ്പിച്ച ബെൽറ്റ് ബോംബ് പൊട്ടിച്ച് രാജീവ് ഗാന്ധിയുടെ പ്രാണനെടുത്ത കാഴ്ച നമ്മൾ കണ്ടതാണ്.

അതിന്റെ ഭാഗമായി 1991 മെയ് 21ന് രാജ്യത്തിനു നഷ്ടമായത് വെറുമൊരു കോൺഗ്രസ് നേതാവ് മാത്രമായിരുന്നില്ല, ലോകം ആദരിക്കുന്ന വലിയ വ്യക്തിത്വവും മനുഷ്യ മഹാപ്രതിഭയായിരുന്ന രാജീവ് ഗാന്ധി എന്ന യുവ നേതാവിനെയായിരുന്നു. അദ്ധേഹത്തിന്റെ ധീര രക്തസാക്ഷ്യത്വത്തിന് മുമ്പിൽ പ്രണാമം അർപ്പിച്ച് കൊള്ളുന്നതായി ഉൽഘാടന പ്രസംഗം നടത്തി കൊണ്ട് അദ്ദേഹം പറഞ്ഞു.

ഒഐസിസി നാഷണൽ കമ്മിറ്റി അംഗം അഡ്വ.എൽ.കെ അജിത്ത് ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി.
സ്വന്തം അമ്മയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയാണ് രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അധികാരം ഏറ്റെടുത്തു കൊണ്ട് രാജ്യത്തിന്റെ വികസന വിപ്ലവത്തിന് തുടക്കം കുറിച്ചത്. തുടർന്ന് ഇന്ത്യയെ കൈപിടിച്ചു ഉയർത്തിയത് ഒരു ടെലികമ്യൂണിക്കേഷൻ വിപ്ലവത്തിലേക്കാണ്. രാജീവ് ഗാന്ധി കൊണ്ടുവന്ന 1984 -ലെ ഐടി നയം പിന്നീടങ്ങോട്ട് ടെക്‌നോളജി രംഗത്ത് ഇന്ത്യ നടത്തിയ കുതിച്ചു ചാട്ടങ്ങളുടെ കാഴ്ചകളായിരുന്നു. അതോടൊപ്പം ഇന്ത്യ ഉദാരവൽക്കരണത്തിലേക്ക് നീങ്ങുന്നതും അദ്ദേഹത്തിന്റെ ഭരണകാലത്തുതന്നെ. ഇക്കാലത്ത് നികുതികളിൽ ഇളവുണ്ടാകുന്നു. ലൈസൻസിങ് ചട്ടങ്ങൾ മയപ്പെടുന്നു. സ്വാഭാവികമായും രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങളുടെ കുത്തൊഴുക്കുണ്ടാവുന്നതിനും സഹായിച്ചതായി അദ്ധേഹം പറഞ്ഞു.

ഒഐസിസി ഭാരവാഹികളായ സുരേഷ് ശങ്കർ, അമീർ പട്ടണത്ത്, ശിഹാബ് കൊട്ടുകാട്,റഷീദ് കൊളത്തറ, റസാഖ് പൂക്കാട്ടുപാടം, സലീം അർത്തിയിൽ,ജോൺസൺ മാർക്കോസ്, നാദിർഷാ റഹിമാൻ,ബഷീർ സാപ്റ്റിക്കോ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. സംഘടനാ ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ ആമുഖ പ്രസംഗവും, സെൻട്രൽ കമ്മിറ്റി ട്രഷറർ സുഗതൻ നൂറനാട് സ്വാഗതവും, കണ്ണൂർ ജില്ല പ്രസിഡന്റ് മജീദ് കണ്ണൂർ നന്ദിയും പറഞ്ഞു.

രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാർക്കാട്,സജീർ പൂന്തുറ,ഷുക്കൂർ ആലുവ, അസ്ക്കർ കണ്ണൂർ, അലി ആലുവ, ബഷീർ കോട്ടക്കൽ,നാസർ വലപ്പാട്,ശരത് സ്വാമിനാഥൻ, ഷഫീഖ് പുരക്കുന്നിൽ, സലാം ഇടുക്കി എന്നിവർ രാജീവ് ഗാന്ധിയുടെ ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ഷിബു ഉസ്മാൻ, മൊയ്തീൻ പാലക്കാട്, ഷംസു കളക്കര, മുഹമ്മദ് ഖാൻ പത്തനംതിട്ട, തൽഹത്ത് തൃശൂർ, ഹരീന്ദ്രൻ കണ്ണൂർ, തസ്നീഫ് വേങ്ങര, സൈനുദ്ധീൻ പട്ടാമ്പി, അൽത്താഫ് കളക്കര, അലി വേങ്ങര തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news