റിയാദ് : ഇന്ത്യൻ എംബസ്സി ക്രിമിനൽ കോർട്ട് ജഡ്ജിന്റെ പേരിൽ “സെർട്ടിഫൈഡ് ചെക്ക് ” ഇഷ്യൂ ചെയ്തു. ഇതോടു കൂടി നമ്മൾ ഏകദേശം നമ്മുടെ ലക്ഷ്യത്തിലേക്ക് വളരെ അടുത്തതായി റഹിം നിയമ സഹായ സമിതി ചെയർമാൻ പറഞ്ഞു. ചെക്ക് ജഡ്ജിന്റെ പേരിൽ ഇഷ്യൂ ചെയ്യാനുള്ള കാരണം, ഏതെങ്കിലും അറിയാത്തതായ അനന്തരാവകാശികൾ മരിച്ച ബാലന്റെ കുടുംബത്തിൽ ഉണ്ടങ്കിൽ അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിഷയങ്ങൾ വന്നാൽ അവരുടെ ഉത്തരവാദത്വത്തിൽ വന്നു കൊള്ളും എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്.
സിദ്ധിക്ക് തുവൂർ, മൊഹിദീന് സഹീർ എന്നിവരാണ് സന്നിഹിതരായിരുന്നത്. ചെക്കിന്റെ കോപ്പിയും ഇവർക്ക് നൽകിയിട്ടുണ്ട്.