പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് ആദ്യമായി പക്ഷിപ്പനി പകര്‍ന്നതായി റിപ്പോര്‍ട്ട്

മോസ്കോ: മനുഷ്യരില്‍ എച്ച്‌5എന്‍8 പക്ഷിപ്പനി സ്ഥിരീകരിച്ചതായി റഷ്യ. രാജ്യത്താണ് പക്ഷികളില്‍ നിന്ന് മനുഷ്യരിലേക്ക് ആദ്യമായി പക്ഷിപ്പനി പകര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇക്കാര്യം ലോകാരോഗ്യ സംഘടനയിലും ഇതിനകം റിപ്പോര്‍ട്ട് ചെയ്തതായി കണ്‍സ്യൂമര്‍ ഹെല്‍ത്തിന്റെ തലപ്പത്തുള്ള അന്ന പോപ്പോവ വ്യക്തമാക്കി. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ പക്ഷിപ്പനി ബാധിച്ചതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്ലുവന്‍സ എ വൈറസിന്റെ വകഭേദമായ എച്ച്‌ 5 എന്‍ 8ല്‍ നിന്ന് മനുഷ്യരിലേക്ക് അണുബാധയുണ്ടായതായി റഷ്യയിലെ ഗവേഷണ കേന്ദ്രമായ വെക്ടറിലെ ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
“റോസ്പോട്രെബ്നാഡ്‌സോറിന്റെ വെക്റ്റര്‍ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഇത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയിട്ടുള്ളത്
റഷ്യയുടെ തെക്ക് ഭാഗത്തുള്ള ഒരു കോഴി ഫാമിലെ ഏഴ് ജോലിക്കാരില്‍ പക്ഷിപ്പനി ബാധിച്ചവരുടെ സാമ്പിളുകള്‍ ശേഖരിച്ച്‌ ശാസ്ത്രജ്ഞര്‍ വേര്‍തിരിച്ചിട്ടുണ്ട്. ഡിസംബറില്‍ കോഴിയിറച്ചിയില്‍ നിന്നാണ് രോഗവ്യാപനം ശ്രദ്ധയില്‍പ്പെട്ടത്.

പക്ഷിപ്പനി ബാധിച്ച ഏഴ് പേരുടെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെങ്കിലും അവര്‍ക്ക് നേരിയ രോഗ ലക്ഷണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ,” പോപോവ വ്യക്തമാക്കി.

മീഡിയ വിങ്സ്

spot_img

Related Articles

Latest news