സൗദിയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റുന്നത് സജീവ പരിഗണനയില്‍

റിയാദ്: സൗദി അറേബ്യയില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളാക്കി മാറ്റുന്നത് സജീവ പരിഗണനയില്‍. വാരാന്ത്യ അവധി ദിനങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങള്‍ ആക്കല്‍ അനിവാര്യമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നതായി മാനവശേഷി ഉപദേഷ്ടാവ് ഡോ. ഖലീല്‍ അല്‍ദിയാബി വെളിപ്പെടുത്തി. ജി 20 രാജ്യങ്ങളിലെല്ലാം വാരാന്ത്യ അവധി ഈ ദിവസങ്ങളിലാണ്. ജി 20 കൂട്ടായ്മയില്‍ അംഗമായ സൗദി ലോകത്തെ വന്‍ സാമ്പത്തിക ശക്തികളിലൊന്നാണ്.

വെള്ളി, ശിനിയാണ് സൗദിയിലെ നിലവിലെ വാരാന്ത്യ അവധി. ഇതില്‍ വെള്ളിയാഴ്ച ആഗോള സമ്പദ് വ്യവസ്ഥ പ്രവര്‍ത്തിക്കുന്ന ദിവസമാണ്. ഈ ദിവസം സൗദി സമ്പദ്‌വ്യവസ്ഥ നിശ്ചമായിരിക്കുന്നത് രാജ്യത്തിനു ഗുണകരമാവില്ല. വെള്ളിയാഴ്ച പ്രവര്‍ത്തിക്കുന്നതിലൂടെ ആഗോള സമ്പദ് വ്യവസ്ഥയുമായും ലോക ഓഹരി സൂചികളുമായും ഒരുമിച്ചു പ്രവര്‍ത്തിക്കാനാവുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നതായി ഡോ. ഖലീല്‍ അഭിപ്രായപ്പെട്ടു. നേരത്തെ വ്യാഴം, വെള്ളി ദിവസങ്ങളായിരുന്നു സൗദിയിലെ വാരാന്ത്യ അവധി ദിനങ്ങള്‍. അടുത്തിടെയാണ് വ്യാഴം പ്രവര്‍ത്തി ദിവസമാക്കി ശനി അവധിയാക്കിയത്. യു.എ.ഇ വ്യാഴം, വെള്ളി അവധി ദിനങ്ങള്‍ ശനി, ഞായറിലേക്ക് നേരത്തെ തന്നെ മാറ്റിയിരുന്നു.

spot_img

Related Articles

Latest news