കാരശ്ശേരിയിൽ മഴക്കാല പൂർവ ശുചീകരണം നടത്തി

മഴക്കാല പൂർവ ശുചീകരണ പ്രവർത്തിതല ഉൽഘാടനം വാർഡ് മെംബർ റുഖിയ റഹിം നിർവ്വഹിക്കുന്നു.

മുക്കം: മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി കാരശ്ശേരി പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിനായും, ഓടകളിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് വെള്ളക്കെട്ടുകൾ ഒഴിവാക്കാനുമായിട്ടാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. പ്രവർത്തിയുടെ ഭാഗമായി കാരശ്ശേരി അങ്ങാടി മുതൽ ചീപ്പാൻകുഴി കറുത്തപറമ്പ് റോഡിലെ ഇരു ഭാഗങ്ങളിലെ പരിസരങ്ങൾ അടക്കം ശുചീകരണ പ്രവർത്തികൾ നടത്തി. കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാ വർക്കർമാർ,വിവിധ മത രാഷ്ട്രീയ സംഘടനാ പ്രവർത്തകർ,ഹരിത കർമ്മ സേന,കച്ചവടക്കാർ, കർഷകർ,തുടങ്ങിയവർ ശുചീകരണത്തിന്റെ ഭാഗമായി.

ശുചീകരണ പ്രവർത്തിതല ഉൽഘാടനം വാർഡ് മെംബർ റുഖിയ റഹിം നിർവ്വഹിച്ചു.വിനോദ് പുത്രശ്ശേരി, രജീഷ് പൂച്ചോത്തിയിൽ,നടുക്കണ്ടി അബൂബക്കർ, ഷംസുദ്ധീൻ ഇല്ലക്കണ്ടി, റഹ്മത്തുള്ള പറശ്ശേരി, മുബഷിർ കളത്തിങ്ങൽ, വേലായുധൻ നാഗേരിക്കന്ന്, ഇമ്പിച്ചാലി പെരുന്നാം കുന്നത്ത്, നാസർ ചീപ്പാൻകുഴി, മുഹമ്മദ് നെടുങ്കണ്ടത്തിൽ, റഹീം പെരിലക്കാട്,സുജേഷ് തെനേടത്ത്,ബാലകൃഷ്ണൻ നാഗേരികുന്ന്, മണി കുമാരൻ പുതിയിടത്താഴത്ത്, അബ്ദുറഹിമാൻ മാസ്റ്റർ ചാലിൽ, മൻസൂർ കെപി, അഫ്സൽ പെരുന്നാംകുന്ന്, സിദ്ധീഖ് തച്ചാട്ടു തൊടിക തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news