കവിത: ഭ്രൂണം

         കവിത: ഭ്രൂണം

     രചന: അബ്ദുൾകലാം ആലങ്കോട്

മ്മ തൻ ഗർഭപാത്രത്തിലാണ് ഞാൻ .
എന്നെയും വളരാൻ അനുവദിക്കൂ .
എന്നകകണ്ണാൽ ഞാനറിയുന്നു.
മാതൃ ഹൃദയ നൊമ്പരം ഞാനറിയുന്നു

സ്വസ്‌ഥ സുഖമെല്ലാം പാടെ കുറയുന്നു .
നിദ്രയെന്നതെനിക്കില്ലാതെയാകുന്നു .
എന്റെ വളർച്ച മുരടിക്കുന്നുവോ?
ഞാനെന്ന സത്വം ഇല്ലാതെയാകുന്നുവോ?

എന്തൊക്കെയോ ആരവം എൻ കാതിൽ മുഴങ്ങുന്നു .
അമ്മ പെങ്ങമ്മാരുടെ രോദനം കേൾക്കുന്നു .

ബോംബിന്റെ മുഴക്കവും പീരങ്കി ശബ്ദവും എൻ നാടീ വ്യൂഹത്തെ പ്രകമ്പനം കൊള്ളിക്കുന്നു .
തൊട്ട് തലോടുവാൻ അച്ഛനെവിടെ?
താരാട്ട് പാട്ട് പാടാൻമുത്തശ്ശിയെവിടെ?

വീടുംതകർത്തവർ , പള്ളിയും തകർത്തവർ , മുറിവേറ്റ് ഓടിയെ ത്തിയ ചികിത്സാലയത്തിന് ബോംബിട്ടവർ .

വെള്ളമില്ല, വെളിച്ചമില്ല , പശിയടക്കാനൊരു റൊട്ടിയില്ല .
ശ്വസിക്കുവാൻ ശുദ്ധ വായുവില്ല .

അഭയാർത്തിയായ് വന്ന് അഭയം തന്ന ഞങ്ങളെ അനാഥരാക്കിയ നിങ്ങൾക്ക്
കാലം മറുപടി തരാതിരിക്കുമോ?

സ്നേഹമില്ല , ഒരിറ്റ് ദയയുമില്ല,മനുഷ്യത്വമെന്നത് തൊട്ട് തീണ്ടീട്ടുമില്ല . മാതൃ ഹൃദയം അറിയില്ല , സഹോദരീ സ്നേഹം അറിയില്ല. പിഞ്ചു കുഞ്ഞു തൻ നിലവിളി കേൾക്കില്ല .

മനുഷ്യത്വമില്ലാത്ത ഈ നരക ഭൂമിയിൽ പിറന്നു വീഴാൻ ഞാൻ കൊതിക്കുന്നില്ല .

 

spot_img

Related Articles

Latest news