ഫോട്ടോ:കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്യുന്നു.
കൊടിയത്തൂർ : ‘മണ്ണിന്റെ മണം’ എന്ന തലക്കെട്ടിൽ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എ കെ റാഫി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി കെ ജുമാൻ, എസ് എം സി ചെയർമാൻ ടി ശിഹാബ്, സി അബ്ദുൽ കരീം, വി പി ഷമീറ , റസിയ , ഷൈജൽ, സുസ്മിന , എം വി അബ്ദുറഹ്മാൻ , വിദ്യാർഥി പ്രതിനിധികളായ ഫാത്തിമ അഫീഫ , കെ അർഷദ് എന്നിവർ ആശംസകൾ നേർന്നു.
പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി. ‘ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം -വരൾച്ച പ്രതിരോധം’ എന്ന സന്ദേശത്തിൽ ഫിലിം പ്രദർശനം നടത്തി. മൾട്ടി കളർ ആൽബം പ്രകാശനം ചെയ്തു. മുഴുവൻ ക്ലാസിലും പ്രശ്നോത്തരി സംഘടിപ്പിച്ചു.
ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്തെ പരിസ്ഥിതി സൗഹൃദ മാതൃക വീട് ‘ കുഞ്ഞീര്യാച്ചി’ മുഴുവൻ കുട്ടികളും സന്ദർശിച്ചു.