പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് തുടക്കം

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള തീവ്രയജ്ഞത്തിന് ജില്ലയില്‍ തുടക്കമായി. യുവാക്കള്‍, ഭിന്നശേഷി വിഭാഗക്കാര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ഗോത്ര വിഭാഗക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്രീകരിച്ച്‌ കൂടുതല്‍ വോട്ടര്‍മാരെ തിരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം.

കൂടുതല്‍ യുവാക്കളെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി ആദ്യഘട്ടമെന്നോണം ഫെബ്രുവരി 24 ന് ഉച്ചയ്ക്ക് 12 ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥകൂടിയ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് ജില്ലയിലെ കോളേജ് പ്രിന്‍സിപ്പള്‍മാരുമായി ഓണ്‍ലൈനായി കൂടിക്കാഴ്ച നടത്തും. കൂടാതെ ജില്ലയിലെ യൂത്ത് ക്ലബ്ബുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും.

നാടന്‍ കലാരൂപങ്ങളും സാമൂഹിക മാധ്യമങ്ങളും കൂടുതല്‍ ഉപയോഗപ്പെടുത്തിയാണ് ഇത്തവണ പ്രചാരണം നടത്തുക. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ പോളിങ് ശതമാനം കുറഞ്ഞ ജില്ലയിലെ ബൂത്തുകള്‍ കണ്ടെത്തി ഇത്തരം ബൂത്തുകള്‍ കേന്ദ്രീകരിച്ച്‌ കൂടുതല്‍ വോട്ടര്‍മാര്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ ഇതുവരെയും പേര് ചേര്‍ക്കാത്ത പുതിയ വോട്ടര്‍മാര്‍ക്ക് ഓണ്‍ലൈനായി www.ceo.kerala.gov.in, www.eci.gov.in മുഖേന രജിസ്റ്റര്‍ ചെയ്യാം. അവസാന തീയതി പിന്നീട് അറിയിക്കും.

spot_img

Related Articles

Latest news