പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക: കണ്ണൂർജില്ല പ്രവാസി കോൺഗ്രസ്

കണ്ണൂർ: പ്രവാസികൾ എയർ പോർട്ടുകളിൽ അനുഭവിക്കുന്ന പ്രയാസങ്ങൾ യാത്രക്ക് ഒരുങ്ങി എയർ പോർട്ടിൽ എത്തി ഒരു മുന്നറിയിപ്പും ഇല്ലാതെ വിമാനങ്ങൾ റദ്ദു ചെയ്യുകയും വിസ കാലാവധി തീരുന്നതിനു മുന്നേ എത്തി ചേരണ്ട വരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി സർക്കാർ ഇടപെടണമെന്നും സീസൺ ടൈം എന്ന് പറഞ്ഞു ടിക്കറ്റ് നിരക്ക് മൂന്നു ഇരട്ടിയോളം വർധിപ്പിക്കുന്ന നടപടി സാധാരണ പ്രവാസികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും സർക്കാർ നടത്തുന്ന ലോക കേരള സഭ മാമാങ്കങ്ങൾ കൊണ്ട് എന്ത് പ്രയോജനമാണ് സാദാരണ പ്രവാസികൾക്ക് ഉണ്ടായിട്ടുള്ളതെന്നും പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും കണ്ണൂർ ജില്ല പ്രവാസി കോൺഗ്രസ്‌ ആവശ്യപ്പെട്ടു ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കെ സുധാകരന്റെ തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവാസി സമൂഹത്തിൽ നിന്നുണ്ടായ നിസ്സീമമായ സഹകരണത്തിലും വോട്ടർമാരെ നാട്ടിൽ എത്തിക്കാൻ പ്രയത്നിച്ച ഒഐസിസി ഇൻകാസ് മറ്റു സംഘടന നേതാക്കളെയും പ്രവർത്തകരെയും സഹകരണത്തെയും യോഗം നന്ദി അറിയിച്ചു

ചടങ്ങിൽ ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡന്റ്‌ ലിപിൻ മുഴക്കുന്നിനെ ഡിസിസി പ്രസിഡന്റ്‌ അഡ്വ മാർട്ടിൻ ജോർജ് അനുമോദിച്ചു പ്രവാസി കോൺഗ്രസ്‌ ജില്ല പ്രസിഡന്റ്‌ മുഹമ്മദ്‌ അലി കൂടാളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിസിസി വൈസ് പ്രസിഡന്റ്‌ സുദീപ് ജെയിംസ്, ജില്ല ഭാരവാഹികളായ ടി എച്ച് നാരായണൻ, ഹംസ ഹാജി, മോഹനങ്കൻ, വിനി തോട്ടട, എൻ സുധാകരൻ, ബേബി മുല്ലക്കര, റോസ്‌ലി പയ്യാവൂർ, സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.

spot_img

Related Articles

Latest news