സൗദിയിൽ ചൂട് കനക്കുന്നു; ഉച്ച സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്ക്

റിയാദ്: സൗദിയിൽ വേനല്‍ കടുത്തതോടെ ഉച്ച വെയിലത്ത് തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിന് വിലക്ക്. ജൂണ്‍ 15 മുതല്‍ സെപ്തംബർ 15 വരെയാണ് നിയന്ത്രണം.മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും ഒക്യുപേഷണല്‍ സേഫ്റ്റി ആൻഡ് ഹെല്‍ത്ത് ദേശീയ കൗണ്‍സിലുമാണ് ഇത് നടപ്പാക്കുന്നത്.

സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണിത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രധാനം ചെയ്യുകയും ഇതിന്‍റെ ലക്ഷ്യമാണ്.

തൊഴില്‍ സമയം ക്രമീകരിക്കാനും പുതിയ നിയന്ത്രണം നടപ്പാക്കാനും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു. ഈ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുണ്ടാവും. ഇത്തരം നിയമ ലംഘനങ്ങള്‍ മന്ത്രാലയത്തിന്റെ ഏകീകൃത നമ്പറില്‍ (19911) അറിയിക്കണം. മന്ത്രാലയത്തിന്‍റെ മൊബൈല്‍ ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാം.

spot_img

Related Articles

Latest news