സമരം ശക്തമാക്കണം: സര്‍ക്കാര്‍ പിന്നോട്ട് പോകും, പ്രതിഷേധിക്കുന്ന കര്‍ഷകരോട് പ്രിയങ്കാ ഗാന്ധി
ദില്ലി: കര്‍ഷക സമരവുമായി ശക്തമായി മുന്നോട്ടുപോകണമെന്ന ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഈ സര്‍ക്കാര്‍ ദുര്‍ബലമാണ്. സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടിവരുമെന്നുമാണ് ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നടന്ന റാലിയില്‍ അവര്‍ പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ലക്ഷക്കണക്കിന് കര്‍ഷകരാണ് നവംബര്‍ മുതല്‍ പ്രതിഷേധവുമായി ദില്ലിയില്‍ കഴിഞ്ഞുവരുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കര്‍ഷക സമരത്തിന്റെ അമരത്തുള്ള ഭാരതീയ കിസാന്‍ യൂണിയന്‍ മേധാവി രാകേഷ് ടിക്കായറ്റിന്റെ ജന്മദേശമാണ് മുസഫര്‍നഗര്‍.
കര്‍ഷകരുടെ താല്‍പ്പര്യങ്ങളൊന്നും കേന്ദ്രസര്‍ക്കാര്‍ നെഞ്ചേറ്റിയില്ലെന്നാണ് കഴിഞ്ഞ 15 ദിവസത്തിനിടെ മൂന്ന് കര്‍ഷക മഹാപഞ്ചായത്തുകളില്‍ പങ്കെടുത്ത പ്രിയങ്ക ഇന്നത്തെ പരിപാടിയില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധി കര്‍ഷകര്‍ക്ക് നല്‍കിയിട്ടുള്ള മുന്നറിയിപ്പ്. യുപിയിലെ കരിമ്ബ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കനുള്ളത് കുടിശ്ശിക 15,000 കോടി രൂപയാണെന്നും ഗ്യാസ്, ഇന്ധനവില വര്‍ധിപ്പിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരോട് അനാദരവ് കാട്ടുന്നുവെന്നും പ്രിയങ്ക ആരോപിച്ചു.
“കരിമ്ബിന്റെ കുടിശ്ശിക നല്‍കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തുിരുന്നു. ഇത് നിങ്ങളുടെ വരുമാനം ഇരട്ടിയാകും. കരിമ്ബ് കര്‍ഷകര്‍ക്ക് നല്‍കുക 15,000 കോടി രൂപയാണ്. ഇതിനിടെ പ്രധാനമന്ത്രി രണ്ട് വിമാനങ്ങള്‍ വാങ്ങി, അതായത് 16,000 കോടി ചെലവഴിച്ചു. പുതിയ പാര്‍ലമെന്റ് സമുച്ചയത്തിനായി 20,000 കോടിയും വകയിരുത്തി എന്നാല്‍ കരിമ്ബ് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക മാത്രം നല്‍കിയില്ലെന്നും പ്രിങ്ക ചൂണ്ടിക്കാണിച്ചു.
“ഗ്യാസ് വിലയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് . 2018 ല്‍ ഡീസല്‍ 60 രൂപയായിരുന്നു, ഇപ്പോള്‍ ഇത് 90 രൂപക്കടുത്താണ്. കഴിഞ്ഞ വര്‍ഷം ഡീസലിന് നികുതി ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍ 3.5 കോടി രൂപ സമ്ബാദിച്ചു. ആ പണം എവിടെയാണ്? “എന്തുകൊണ്ടാണ് കേന്ദ്രം കര്‍ഷകരെ ശ്രദ്ധിക്കാത്തതെന്നും പ്രിയങ്കാ ഗാന്ധി ചോദിക്കുന്നു.