തീവ്ര ഹിന്ദുത്വ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത സമരം -എ. വിജയരാഘവന്‍

ക്ഷേ​ത്രം പ​ണി​യു​ന്ന സ്ഥ​ല​ത്തേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​താ​ണ് കോ​ണ്‍ഗ്ര​സിന്റെ പ്ര​ശ്നം

കൊ​ണ്ടോ​ട്ടി: തീ​വ്ര​ഹി​ന്ദു​ത്വ ശ​ക്തി​ക​ളോ​ട് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മ​ര​മെ​ന്ന​താ​ണ് ഇ​ട​തു​പ​ക്ഷ ന​യ​മെ​ന്ന് സി.​പി.​എം സം​സ്ഥാ​ന ആ​ക്ടി​ങ് സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍. ജ​ന​ങ്ങ​ളെ മ​ത​പ​ര​മാ​യി ഭി​ന്നി​പ്പി​ച്ച്‌ മ​ത​ന്യൂ​ന​പ​ക്ഷ​ത്തോ​ടു​ള്ള വി​ദ്വേ​ഷം ജ​നി​പ്പി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​റിന്റെ​യും അ​തി​ന് നേ​തൃ​ത്വം ന​ല്‍കു​ന്ന ന​രേ​ന്ദ്ര​മോ​ദി​യു​ടെ​യും രീ​തി. ഹി​ന്ദു​ത്വ തീ​വ്ര​വാ​ദ​ശ​ക്തി​ക​ള്‍ ഉ​യ​ര്‍ത്തു​ന്ന വെ​ല്ലു​വി​ളി നേ​രി​ടാ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തി​ന് മാ​ത്ര​മേ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം മ​ല​പ്പു​റ​ത്ത്​ പ​റ​ഞ്ഞു.

പൗ​ര​ത്വ​ത്തി​നാ​യി കേ​ര​ള​ത്തി​ലൊ​രാ​ളും ബി.​ജെ.​പി​യു​ടെ മു​ന്നി​ല്‍ കാ​ത്തു​നി​ല്‍ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍ക്കാ​റു​ണ്ടാ​ക്കി​ല്ല.ബാ​ബ​രി മ​സ്​​ജി​ദ്​ ത​ക​ര്‍​ത്ത സ്ഥ​ല​ത്ത് ക്ഷേ​ത്രം പ​ണി​യു​ന്ന​ത് വേ​ദ​നാ​ജ​ന​ക​മാ​ണ്. ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ​ത​യു​ടെ അ​ടി​ത്ത​റ​യാ​ണ് ഇ​ള​ക്കു​ന്ന​ത്. ആ​ര്‍.​എ​സ്.​എ​സ് അ​ജ​ണ്ട​യാ​ണ് ബാ​ബ​രി മ​സ്ജി​ദ് ത​ക​ര്‍ക്ക​ല്‍. ഇ​തി​ല്‍ കോ​ണ്‍ഗ്ര​സി​ന് പ​രാ​തി​യി​ല്ല.

ക്ഷേ​ത്രം പ​ണി​യു​ന്ന സ്ഥ​ല​ത്തേ​ക്ക് ക്ഷ​ണി​ക്കാ​ത്ത​താ​ണ് കോ​ണ്‍ഗ്ര​സിന്റെ പ്ര​ശ്നം. കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ പ​ല​രു​ടേ​യും ഒ​രു കാ​ല്‍ ബി.​ജെ.​പി​യി​ലാ​ണ്. വോ​ട്ടി​ന് വേ​ണ്ടി​യു​ള്ള അ​വ​സ​ര​വാ​ദ നി​ല​പാ​ടാ​ണ്​ യു.​ഡി.​എ​ഫി​നു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

spot_img

Related Articles

Latest news