മിഅ ‘പെരുന്നാത്തലേന്ന്’ മൈലാഞ്ചി മത്സരം ശ്രദ്ധേയമായി

റിയാദ്: മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷന്റെ(മിഅ) ആഭിമുഖ്യത്തിൽ ബലി പെരുന്നാളിന്ന് മുന്നോടിയായി റിയാദിലെ വനിതകൾക്കായി നടത്തിയ ‘പെരുന്നത്തലേന്ന് 2024’ മൈലാഞ്ചി മത്സരം പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മലാസിലെ ചെറീസ് റസ്റ്റോറന്റില്‍ നടത്തിയ മത്സരത്തിൽ കേരളത്തിൽ നിന്നും പുറത്തു നിന്നുമായി അൻപതോളം വനിതകളാണ് പങ്കെടുത്തത്. ഷഹന നൗഷിർ, അൻസാരി തബാസ്സും, ഫാത്തിമാ സബാഹ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സമാപന ചടങ്ങ് മിഅ രക്ഷാധികാരി നാസർ വണ്ടൂർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ ജാസിർ ആമുഖ പ്രസംഗം നടത്തി.
അബൂബക്കർ മഞ്ചേരി, സനൂപ് പയ്യന്നൂർ, ഷാജു തുവ്വൂർ, ഷമീർ പാലോട്, ഹരി കായംകുളം, സനു മാവേലിക്കര, രഞ്ജു, ജുബൈരിയ, ഷെബി മൻസൂർ, ഷൈജു പച്ച, ഷമീർ കല്ലിങ്ങൽ, ബിന്യാമിൻ ബിൽറു, ശിഹാബുദ്ദീൻ കരുവാരക്കുണ്ട് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

2023-24 വർഷത്തെ പരീക്ഷകളിൽ വിജയിച്ച ‘മിഅ’ അംഗങ്ങളുടെ കുട്ടികൾക്കായുള്ള അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. കുവൈത്തിൽ അഗ്നി ബാധയിൽ മരണപ്പെട്ട പ്രവാസി സഹോദങ്ങൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിന്ന് മിഅ ജനറൽ സെക്രട്ടറി സഫീറലി തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമ്മറലി അക്ബർ നന്ദിയും പറഞ്ഞു.

റിയാദിലെ കലാകാരൻമാരുടെ വിവിധ പരിപാടികളും ‘പെരുന്നാത്തലേന്ന് 2024’ ന്റെ ഭാഗമായി അരങ്ങേറി.
റിയാസ് വണ്ടൂർ, സുനിൽ ബാബു എടവണ്ണ, വിനീഷ് ഒതായി, നിസ്സാം, ഷിഹാബ്,
അസ്മ സഫീർ, നമീറ കള്ളിയത്ത്, സലീന നാസർ, റഹ്മ സുബൈർ, ഹസ്ന സുനിൽ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news