പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ്; ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

പെരുമ്പാവൂർ/ റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ പ്രവർത്തിക്കുന്ന പ്രമുഖ ജീവ കാരുണ്യ സംഘടനയായ പെരുമ്പാവൂർ പ്രവാസി അസോസിയേഷൻ റിയാദ് (പിപിഎആർ) ഈ വർഷം എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച റിയാദിലും, നാട്ടിലുമുള്ള മെമ്പർമാരുടെ മക്കൾക്ക് ”പിപിഎആർ മെറിറ്റ് അവാർഡ് 2024” ന്റെ ഭാഗമായി മെമെന്റോയും, ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചുള്ള ഫലവൃക്ഷ തൈകളും വിതരണം ചെയ്തു.

എൽനാ ആൻ എൽദോ, ആദില പർവിൻ, ഫാത്തിമ റഹീം, ജോസ്‌ലിൻ എലിസബത്ത് ജോർജ്, എയ്ഞ്ചൽ സാജു, ഷറഫിയ, ഫർഹാ മോൾ, മുഹമ്മദ് സുഹൈൽ, ജുവൈരിയ, ഹാത്തിം ഹൈദ്രോസ്, നിതാ ഫാത്തിമ, ഹിബ സകീർ, ആൻ മരിയ സാജു, അനാൻ ഫാത്തിമ, ക്രിസ്റ്റീന ലാലു വർക്കി, അഫ്സൽ മുഹമ്മദ് അലി, മുഹമ്മദ് സഫ്‌വാൻ, അഫ്സൽ നാസ്സർ എന്നിവരാണ് അവാർഡിന് അർഹരായത്.

പ്രോഗ്രാം കൺവീനർ കുഞ്ഞുമുഹമ്മദ് ചുള്ളിക്കാടന്റെ നേതൃത്വത്തിൽ നാട്ടിലും, സെക്രട്ടറി മുജീബ് മൂലയിലിൻറെ നേതൃത്വത്തിൽ റിയാദിലും ജേതാക്കളുടെ വീടുകളിലെത്തിയാണ് അവാർഡുകൾ വിതരണം ചെയ്തത്. വിവിധ ചടങ്ങുകളിൽ സംഘടനാ പ്രധിനിധികളായ നൗഷാദ് പള്ളേത്ത്, അലി വാരിയത്ത്, സലാം പെരുമ്പാവൂർ, നൗഷാദ് മരോട്ടിച്ചുവട്, റഹീം കൊപ്പറമ്പിൽ, നസീർ കുമ്പശ്ശേരി, മുഹമ്മദാലി അമ്പാടൻ, സക്കീർ ഗുസൈൻ, എൽദോ മാത്യു, ഉസ്മാൻ പരീത്, ലാലു വർക്കി, കരീം കാനാമ്പുറം, അൻവർ മുഹമ്മദ്, തൻസിൽ ജബ്ബാർ, അലി ആലുവ, നിയാസ് ഇസ്മായിൽ എന്നിവർ പങ്കെടുത്തു.

spot_img

Related Articles

Latest news