അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം; അപകടം മലയാളി യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ച്

അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടിത്തം. യാത്രക്കാര‍ന്‍റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.എയര്‍ അറേബ്യയുടെ വിമാനത്തിലാണ് അപകടം നടന്നത്.സംഭവത്തില്‍ ആളപായമില്ല. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ കോഴിക്കോട്ടെത്തിച്ചു.

ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്നും കോഴിക്കോടേക്ക് പുറപ്പെടുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തില്‍ 4 പേരെ അധികൃതർ തടഞ്ഞു. പവർ ബാങ്ക് കൈവശമുണ്ടായിരുന്ന യുവാവ്, സഹോദരി എന്നിവർക്കൊപ്പം എമർജൻസി ഡോർ തുറക്കാൻ ശ്രമിച്ച 2 പേരെയുമാണ് തടഞ്ഞത്. പവർ ബാങ്ക് ചവിട്ടിപ്പൊട്ടിക്കാനുള്ള ശ്രമങ്ങളും വിമാനത്തില്‍ വെച്ചുണ്ടായിരുന്നു.

സംഭവം നടന്നപ്പോള്‍ തന്നെ അടിയന്തര നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് യാത്രക്കാർ നാട്ടിലെത്തിയത്.

spot_img

Related Articles

Latest news