ന്യൂഡൽഹി: രാഹുല്‍ ഗാന്ധിയുടെ പാർലമെന്റിലെ പ്രസംഗത്തിലെ ‘ഹിന്ദു’ പരാമർശത്തിന്റെ പേരില്‍ മോദി-രാഹുല്‍ പോര്. ‘ഹിന്ദുവെന്ന് അവകാശപ്പെടുന്നവർ വെറുപ്പ് പറയുന്നു, നിങ്ങള്‍ ഹിന്ദുവല്ല.ഹിന്ദുവിന്റെ പേരില്‍ അക്രമണം നടക്കുന്നുവെന്നുമുളള രാഹുല്‍ ഗാന്ധിയുടെ സഭയിലെ പരാർമർശത്തിന്മേലാണ് ഭരണപക്ഷം ബഹളം വെച്ചത്. ഇതോടെ രാഹുൽവിന്റെ പ്രസംഗത്തില്‍ ഇടപെട്ട നരേന്ദ്രമോദി ഇടപെട്ടു.
ഹിന്ദുക്കളെ അക്രമികളെന്ന് വിളിച്ചത് ഗൗരവതരമെന്ന് തിരിച്ചടിച്ചു. ഞാൻ ഹിന്ദുക്കളെയല്ല, നരേന്ദ്രമോദിയെയും ബിജെപിയെയുമാണ് വിമർശിച്ചതെന്നും ഹിന്ദുവെന്നാല്‍ ബിജെപിയല്ലെന്നും രാഹുലും മറുപടി നല്കി. ഇതോടെ രാഹുല്‍ സഭാ നിയമം ലംഘിക്കുന്നുവെന്ന് ഇടപെട്ട് അമിത് ഷാ പറഞ്ഞു. രാഹുല്‍ നിയമപ്രകാരം സംസാരിക്കണമെന്ന് സ്പീക്കർ ഓം ബിർളയും പറഞ്ഞു.
പ്രസംഗത്തില്‍ ശിവന്റെ ചിത്രം രാഹുല്‍ ഉയർത്തിക്കാട്ടി. ഇതോടെ സ്പീക്കർ ഇടപെട്ടു. ചിത്രം കാണിക്കാനാകില്ലേയെന്ന് രാഹുല്‍ ചോദിച്ചു. നേരിടുന്ന ഒന്നിനെയും ഭയക്കരുത് എന്നാണ് ശിവന്റെ ചിത്രം നൽകുന്ന സന്ദേശം. പ്രതിപക്ഷത്തിരിക്കുന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. അധികാരത്തേക്കാള്‍ ശക്തിയുണ്ട് ഇതിന്. ശിവനൊപ്പമുള്ള ത്രിശൂലം സമാധാനത്തിന്റെ പ്രതീകമാണ്. അതുകൊണ്ട് ശിവന്റെ പിറകിലാണ് ത്രിശൂലമുള്ളത്. അഹിംസയുടെ പ്രതീകം കൂടിയാണ് ശിവന്റെ ചിത്രത്തിലുള്ളത്. ശിവന്റെ അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.