ജോയിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു.അദ്ദേഹത്തിൻ്റെ ദാരുണമായ മരണത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് അറിയിച്ച മുഖ്യമന്ത്രി, കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കൂട്ടിച്ചേർത്തു. സമൂഹമാധ്യമത്തിലൂടെയാണ് പിണറായി വിജയൻ തൻ്റെ അനുശോചനമറിയിച്ചത്. 46 മണിക്കൂർ നീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് ജോയിയെ കണ്ടെത്താനായി നടത്തിയതെന്നും, വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുള്ള രക്ഷാപ്രവർത്തനത്തില്‍ എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും ചെയ്തുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കിയെന്നും കൂട്ടിച്ചേർക്കുകയുണ്ടായി.

spot_img

Related Articles

Latest news