നാട്ടുകാർ വാട്സാപ് ​ഗ്രൂപ്പ് രൂപീകരിച്ചത് ഒളിഞ്ഞുനോട്ടക്കാരനെ കണ്ടെത്താൻ; സിസിടിവിയിൽ കുടുങ്ങിയത് ​ഗ്രൂപ്പ് അഡ്മിൻ തന്നെ

കോഴിക്കോട്: ഒളിഞ്ഞുനോട്ടക്കാരനെ കണ്ടെത്താൻ നാട്ടുകാർ രൂപീകരിച്ച വാട്സാപ് ​ഗ്രൂപ്പിന്റെ അഡ്മിൻ സിസിടിവിയിൽ കുടുങ്ങി. കോഴിക്കോട് കോരങ്ങാടാണ് സംഭവം. രാത്രികാലങ്ങളിൽ വീടുകളിലെത്തുന്ന അജ്ഞാതൻ കിടപ്പുമുറികളിൽ ഒളിഞ്ഞുനോക്കുന്നത് പതിവായതോടെയാണ് ആളെ പിടിക്കാൻ നാട്ടുകാർ വാട്സാപ്പ് ​ഗ്രൂപ്പ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. എന്നിട്ടും ആളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, ഇതിനിടെ ഒരുവീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ഒളിഞ്ഞുനോട്ടക്കാരൻ കുടുങ്ങി. ​ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് തെരച്ചിലിനായി രൂപീകരിച്ച വാട്സാപ് ​ഗ്രൂപ്പിന്റെ അഡ്മിനായ യുവാവാണ് ശല്യക്കാരൻ എന്ന് നാട്ടുകാർക്ക് മനസ്സിലായത്.

രാത്രി വീടുകളുടെ മതിൽ ചാടിക്കടന്ന് കിടപ്പു മുറിയിൽ ഒളിഞ്ഞു നോക്കുന്നത് പതിവായതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ ആരംഭിച്ചത്. തിരച്ചിൽ ഏകോപിപ്പിക്കുന്നതിന് വാട്‌സാപ് ഗ്രൂപ്പും രൂപീകരിച്ചു. രാത്രി സമയത്ത് ചിലർ കാവലിരുന്നു. ഏറെ ദിവസം അന്വേഷിച്ചെങ്കിലും ആളെ കിട്ടിയില്ല.

ഒടുവിൽ സിസി ടിവിയിൽ ദൃശ്യം പതിഞ്ഞു. വിഡിയോ പരിശോധിച്ചപ്പോഴാണ് നാട്ടുകാർ ഞെട്ടിയത്. തിരച്ചിലിന് നേതൃത്വം നൽകുന്ന യുവാവാണ് ദൃശ്യത്തിൽ. വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനും ഇയാൾതന്നെ. ഗ്രൂപ്പ് വഴി നടക്കുന്ന ചർച്ചകൾ മനസിലാക്കിയാണ് ഇയാൾ ഓരോ വീടുകളിൽ കയറിയി‌രുന്നത്. തിരച്ചിൽ സ്ഥലം മനസ്സിലാക്കിയെങ്കിലും വീട്ടിൽ സിസിടിവിയുള്ളത് യുവാവിന് തിരിച്ചറിയാനായില്ല.

spot_img

Related Articles

Latest news