ഉച്ചഭക്ഷണത്തിന് വ്യത്യസ്തമായ വിഭവങ്ങളൊരുക്കി സ്കൂൾ പി ടി എ കമ്മറ്റി മാതൃകയാകുന്നു

മുക്കം: സ്കൂൾ ഉച്ചഭക്ഷണ നടത്തിപ്പിനായി സ്കൂൾ അധികൃതർ പ്രയാസപ്പെടുമ്പോൾ കുട്ടികൾക്ക് വൈവിധ്യമാർന്ന വിഭവങ്ങളൊരുക്കി പി ടി എ കമ്മറ്റി മാതൃകയാകുന്നു. കാരശ്ശേരി എച്ച് എൻ സി കെ എം എയുപി സ്കൂൾ പി ടി എ സമിതിയാണ് പൊതുജന പങ്കാളിത്തത്തോടെ മാസത്തിലൊരിക്കൽ കൊതിയൂറുന്ന വിഭവങ്ങളൊരുക്കുന്നത്. ചിക്കൻ ബിരിയാണി , നെയ്ച്ചോറും കോഴിക്കറിയും, ചിക്കൻ കബ്സ എന്നിവയോടൊപ്പം ആവശ്യക്കാർക്ക് നാടൻ ഊണും ഒരുക്കുന്നുണ്ട്. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുക , പഠനത്തോടൊപ്പം കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഉന്മേഷം വർദ്ധിപ്പിക്കുക, സ്കൂളിലെ പാഠ്യേതര പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെയും പൂർവ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുക എന്നിവ പദ്ധതിയുടെ ലക്ഷ്യങ്ങളാണെന്ന് ഹെഡ് മാസ്റ്റർ എൻ എ അബ്ദുസ്സലാം, പി ടി എ പ്രസിഡണ്ട് വി.പി ഷാഹാബ് തുടങ്ങിയവർ അറിയിച്ചു. പി ടി എ പ്രതിനിധികളായ കെ. ലുഖ്മാനുൽ ഹക്കീം, ഷഫീഖ് വി.പി, അഷ്റഫ്. കെ.സി, നാസർ, സബിത പി , ഷാമില. എം, ഉമ്മു ഹബീബ, ബേബി നിഷാത്ത്, റസിയ, റസീന, ലൈലാബി,നൗഷാദ് വി.എൻ, ഖദീജ നസിയ തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news