തലസ്ഥാനത്തെ പോലീസ് മർദ്ദനത്തിൽ പ്രവാസലോകത്തും പ്രതിഷേധം ശക്തം: ക്രൂരമായ നരനായാട്ട് നടത്തിയ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുക, റിയാദ് ഒഐസിസി

റിയാദ്:ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരായ വെളിപ്പെടുത്തലുകളില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത്‌ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ നരനായാട്ടിൽ നേതാക്കളടക്കം നിരവധി പേർക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍,വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി എന്നിവര്‍ക്ക് ഗുരുതരപരിക്കാണ് പോലീസ് മര്‍ദ്ദനത്തിലേറ്റത്.മൃഗീയമായിട്ടാണ് അബിനെ പൊലീസ് മര്‍ദിച്ചത്. രാഹുലിന്റെ കാലില്‍ എസിപി ബൂട്ടിട്ട് ചവിട്ടി. അബിന്റെ തലതല്ലിപ്പൊളിച്ചു. വനിതാ പ്രവര്‍ത്തകരെയടക്കം വലിച്ചിഴച്ചു. ക്രൂരമായ നരനായാട്ട് നടത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യണമെന്നും, ഭരണത്തിന്റെ തണലിൽ ഇത്തരം നരനായാട്ട് ഇനിയും തുടരാമെന്ന മോഹമാണങ്കിൽ അതിന്റെ അന്ത്യമാണന്ന് ഓർമ്മയുണ്ടായിരിക്കണമെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

ബത്ഹ സബർമതി ഓഫീസിൽ നടന്ന പ്രതിഷേധ യോഗത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ,ആക്ടിംഗ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, ഗ്ലോബൽ ട്രഷറർ മജീദ് ചിങ്ങോലി,നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, നവാസ് വെള്ളിമാട്കുന്ന്, സലിം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, സക്കീർ ദാനത്ത്, യഹിയ കൊടുങ്ങലൂർ,ശുക്കൂർ ആലുവ, അമീർ പട്ടണത്ത്, ബാലു കുട്ടൻ, സുരേഷ് ശങ്കർ, ജോൺസൺ മാർക്കോസ്, സിദ്ധിഖ് കല്ലുപറമ്പൻ, ഷെഫീഖ് പൂരകുന്നിൽ, ഷാജി മഠത്തിൽ, നാസർ വലപ്പാട്, സന്തോഷ് കണ്ണൂർ, നാസർ ലെയ്സ്, മൊയ്തീൻ പാലക്കാട്, അലക്സ് കൊട്ടാരക്കര,നാസർ മാവൂർ, ഹാഷിം പാപ്പനാശേരി, ഷംസ് ദമാം, ഹരീന്ദ്രൻ, റിയാസ്, ഷറഫ്, നസീർ ഖാൻ, മജീദ് മൈത്രി എന്നിവർ സംബന്ധിച്ചു.

spot_img

Related Articles

Latest news