മുക്കം: കൊടിയത്തൂർ വില്ലേജ് ഓഫിസറായി ജോലി ചെയ്യവേ ഡെപ്യൂട്ടി താഹസിൽദാറായി സ്ഥാനകയറ്റം നേടി സ്ഥലം മാറി പോകുന്ന ഷിജു കെ, രണ്ട് പതിറ്റാണ്ട് കാലത്തെ ഔദ്യാഗിക പദവിയിൽ നിന്ന് ഈ വർഷം വിരമിക്കുന്ന കൊടിയത്തൂർ അസിസ്റ്റന്റ് വില്ലേജ് ഓഫീസർ എം.കെ ചന്ദ്രൻ എന്നിവരെ വില്ലേജ് ജനകീയ സമിതിയുടെ നേതൃത്വത്തിൽ മുക്കം സ്റ്റാർ ഹോട്ടലിൽ വെച്ച് യാത്രയയപ്പ് നൽകി. ചടങ്ങിൽ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു യാത്രയയപ്പ് ചടങ്ങ് ഉൽഘാടനം ചെയ്തു.
കാരശ്ശേരി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എൻ കെ അബ്ദുറഹിമാൻ മുഖ്യപ്രഭാഷണം നടത്തി. ഫസൽ ബാബു (മുക്കം പ്രസ്സ് ക്ലബ്ബ് ഫോറം)
ആയിഷ ചേലപ്പുറത്ത് (വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി)
ബാബു പൊലുകുന്നത്ത് (ക്ഷേമകാര്യം) കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ
വി ഷംലുലത്ത്
എം.ടി റിയാസ്
സിജി കുറ്റിക്കൊമ്പിൽ, വില്ലേജ് ജനകീയ സമിതി അംഗങ്ങളായ
കെ.പി. അബ്ദുറഹിമാൻ
മാത്യു ടി, അഷ്റഫ് മേച്ചേരി (മാസ് റിയാദ് രക്ഷാധികാരി)
ശശി (വില്ലേജ് ഓഫീസർ കക്കാട്) ദിലീപ് ഗോതമ്പ റോഡ് (ബി.എൽ.ഒ) ശ്രീ ചിത്ത് (വില്ലേജ് അസിസ്റ്റന്റ് ) കെ.ടി അബ്ദുൽ ഹമീദ് എന്നിവർ സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം
ടി.കെ അബൂബക്കർ മാസ്റ്റർ സ്വാഗതവും വില്ലേജ് ജനകീയ സമിതി അംഗം
ഗുലാം ഹുസ്സൈൻ കൊളക്കാടൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഡെപ്യൂട്ടി താസിൽദാറായി പോകുന്ന ഷിജു കെ, സർവീസിൽനിന്നു വിരമിക്കുന്ന എം.കെ ചന്ദ്രൻ എന്നിവരെ പൊന്നാട അണീയിച്ചും ഫലകം നൽകിയും സ്നേഹാദരവ് നൽകി ആദരിച്ചു. തുടർന്ന് ഇരുവരും മറുപടി പ്രസംഗം നടത്തി.
അലി കാരശ്ശേരി,ശരീഫ് അമ്പലക്കണ്ടി, റഹ്മത്ത് കരശ്ശേരി,വാസു ചോണാട്, സുബ്രമണിൻ മുക്കം,നിയാസ് ചെറുവാടി, ഫൈസൽ കൊടിയത്തൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.