ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസിൻ്റെ വസതിയിലെ ഗണപതി പൂജയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിങ്.ഡിവൈ ചന്ദ്രചൂഢിന്റെ വസതിയില്‍ നടന്ന പൂജയുടെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു ജയ്സിങ്ങിന്റെ പരാമർശം. ‘എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തില്‍ ചീഫ് ജസ്റ്റിസ് വിട്ടുവീഴ്ച ചെയ്തു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്രാധികാരത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു’ എന്നാണ് ജെയ്സിങ് ട്വിറ്ററില്‍ കുറിച്ചത്. വിഷയത്തില്‍ സുപ്രീംകോടതി ബാർ അസോസിയേഷൻ അപലപിക്കണമെന്നും ജെയ്സിങ് പറഞ്ഞു.

                                    